Saturday, December 20, 2025

ഞാൻ എന്റെ രാഷ്ട്രത്തെ സേവിക്കുന്ന ഒരു സാധാരണക്കാരൻ മാത്രം.. ! എൻഡിഎ എംപിമാരുടെ ശിൽപശാലയിൽ മോദി അവസാനനിരയിൽ; എളിമയ്ക്ക് കൈയ്യടിച്ച് സോഷ്യൽ മീഡിയ

ദില്ലി : എൻഡിഎ എംപിമാർക്കായി പാർലമെന്റ് സമുച്ചയത്തിൽ സംഘടിപ്പിച്ച ശിൽപശാലയിൽ അവസാന നിരയിലിരുന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പാർലമെന്റിലെ ജി.എം.സി. ബാലയോഗി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പ്രധാനമന്ത്രിയുടെ എളിമ സാമൂഹ മാദ്ധ്യമങ്ങളിൽ ചർച്ചയാവുകയാണ്. ഇതിന്റെ ചിത്രങ്ങൾ നിരവധി പേരാണ് പങ്കുവെച്ചത്.

“എൻഡിഎ എം.പി.മാരുടെ ശിൽപശാലയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അവസാന നിരയിൽ ഇരിക്കുന്നത് ബി.ജെ.പി.യുടെ ശക്തിയാണ് സൂചിപ്പിക്കുന്നത്. ഇവിടെ സംഘടനയിൽ എല്ലാവരും പ്രവർത്തകരാണ്.”- ബി.ജെ.പി. എം.പി.യും നടനുമായ രവി കിഷൻ എക്‌സിൽ ചിത്രം പങ്കുവെച്ച് കുറിച്ചു

പ്രധാനമന്ത്രിയുടെ ഈ എളിമയുള്ള സമീപനം പാർട്ടി പ്രവർത്തകർക്ക് പ്രചോദനമാണെന്ന് മറ്റ് നേതാക്കളും അഭിപ്രായപ്പെട്ടു. ബിജെപി ഒരു വ്യക്തിയല്ല, മറിച്ച് എല്ലാവരും തുല്യരാണെന്ന സന്ദേശമാണ് മോദി നൽകിയതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

ശിൽപശാലയിൽ പ്രധാനമന്ത്രി വിവിധ വിഷയങ്ങളെക്കുറിച്ച് എം.പി.മാരുമായി ആശയവിനിമയം നടത്തി. കേന്ദ്ര സർക്കാരിന്റെ ചരക്ക് സേവന നികുതി (ജി.എസ്.ടി.) പരിഷ്കരണങ്ങൾ ഏകകണ്ഠമായി അംഗീകരിക്കുന്ന ഒരു പ്രമേയവും ശിൽപശാലയിൽ പാസാക്കി. രാജ്യത്തിന്റെ സാമ്പത്തിക വികസനത്തിന് ഈ പരിഷ്കാരങ്ങൾ നിർണായകമാണെന്ന് പ്രമേയം ചൂണ്ടിക്കാട്ടി. കേന്ദ്ര സർക്കാരിന്റെ പദ്ധതികളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാനും ഈ വിഷയങ്ങളിൽ പൊതുജന അഭിപ്രായങ്ങൾ ശേഖരിക്കാനും എം.പി.മാർക്ക് നിർദേശം നൽകിയതായും റിപ്പോർട്ടുകളുണ്ട്.

Related Articles

Latest Articles