തിരുവനന്തപുരം: റഷ്യൻ സാഹിത്യകാരൻ ആന്റൺ ചെക്കോവ് മനുഷ്യ മനസ്സിനെ കൃത്യമായി മനസ്സിലാക്കിയ കഥാകാരനാണെന്ന് നടനും ചലച്ചിത്ര അക്കാദമി ചെയർമാനായ പ്രേംകുമാർ . ഡോ. രാജാ വാരിയർ വിവർത്തനം ചെയ്ത് റൂസ്കി മിറിന്റെ ഫൌണ്ടേഷൻ പ്രസിദ്ധീകരിച്ച ആന്റൺ ചെക്കോവിന്റെ പ്രശസ്ത നാടകമായ ഹസഗാനവും ആറുകഥകളും പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രമുഖ എഴുത്തുകാരൻ കെ.വി. മോഹൻകുമാർ പുസ്തകത്തിൻ്റെ ആദ്യ പ്രതി ഏറ്റുവാങ്ങി.
പ്രകാശന ചടങ്ങിൽ ചലച്ചിത്ര നടൻ എം.ആർ. ഗോപകുമാർ, ആർട്ടിസ്റ്റ് എസ്. രാധാകൃഷ്ണൻ, റഷ്യൻ ഫെഡറേഷൻ്റെ ഓണററി കോൺസൽ രതീഷ് നായർ, സാംസ്കാരികവിഭാഗം മേധാവി കവിത നായർ തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു. ഡോ. രാജാ വാരിയർ മറുപടി പ്രസംഗം നടത്തി.
ചെക്കോവിൻ്റെ കൃതികൾക്ക് ഇന്നും ആഗോളതലത്തിൽ വലിയ സ്വീകാര്യതയുണ്ട്. അദ്ദേഹത്തിൻ്റെ നാടകങ്ങളും ചെറുകഥകളും മനുഷ്യൻ്റെ നിസ്സഹായവസ്ഥയെയും ആന്തരിക സംഘർഷങ്ങളെയും ആഴത്തിൽ ചിത്രീകരിക്കുന്നു. ഈ പുസ്തകം മലയാളത്തിൽ ലഭ്യമാകുന്നതിലൂടെ റഷ്യൻ ക്ലാസിക്കുകളോട് കൂടുതൽ വായനക്കാർ അടുക്കുമെന്നാണ് കരുതുന്നത്

