Saturday, December 13, 2025

ജന്മശതാബ്ദി നിറവിൽ രാഷ്ട്രീയ സ്വയംസേവക സംഘം !കുറവൻകോണം ബസ്തിയുടെ വിജയദശമി മഹോത്സവം നാളെ

തിരുവനന്തപുരം : ധാർമ്മിക മൂല്യങ്ങളെ അടിസ്ഥാനമാക്കി സ്ഥാപിതമായ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായുള്ള കുറവൻകോണം ബസ്തിയുടെ വിജയദശമി മഹോത്സവം നാളെ നടക്കും. വൈകുന്നേരം അഞ്ച് മണിക്ക് ടോൾ ജംഗ്ഷനിലാണ് (ബാങ്ക് ഓഫ് ബറോഡയ്ക്ക് സമീപം) പരിപാടി നടക്കുന്നത്.

കേസരി ഉദ്ഘാടനം, ധ്വജാരോഹണം, പ്രാർത്ഥന, ശാരീരിക് പ്രദർശനം, ഗണഗീതം, പരിചയപ്പെടുത്തൽ, അമൃതവചനം, അദ്ധ്യക്ഷപ്രഭാഷണം, വ്യക്തിഗീതം,വിജയദശമി സന്ദേശം,ധ്വജാവരോഹണം എന്നിവയും കാര്യപരിപാടിയുടെ ഭാഗമാണ്.

വൈകുന്നേരം 3.30 ന് അമ്പലമുക്ക് ജംഗ്ഷനിൽ പഥസഞ്ചലനം നടക്കും.

Related Articles

Latest Articles