Sunday, December 21, 2025

പോപ്പുലർ ഫ്രണ്ട് സിമി തീവ്രവാദികൾ കനകമലയില്‍ രഹസ്യ യോഗം ചേര്‍ന്ന കേസില്‍ എന്‍ഐഎ കോടതി ഇന്ന് വിധി പറയും

കൊച്ചി : ഐഎസുമായി ചേര്‍ന്ന് ഭീകരാക്രമണത്തിനുള്ള പദ്ധതി തയ്യാറാക്കുന്നതിനായി കണ്ണൂര്‍ കനകമലയില്‍ രഹസ്യ യോഗം ചേര്‍ന്ന കേസില്‍ കൊച്ചി എന്‍ഐഎ കോടതി ഇന്ന് വിധി പറയും. കേരള, തമിഴ്‌നാട് സ്വദേശികളായ 7 പ്രതികളുടെ വിധിയാണ് ഇന്ന് പറയുക.

കേസില്‍ ആകെ 15 പ്രതികളുണ്ടെങ്കിലും ആദ്യ കുറ്റപത്രത്തില്‍ 8 പ്രതികളാണുള്ളത്. ഇറാഖില്‍ ആയുധ പരിശീലനം നേടിയ തിരുനെല്‍വേലി സ്വദേശി സുബഹാനി ഹാജ മൊയതീനും കേസില്‍ പ്രതിയാണെങ്കിലും വിചാരണ പൂര്‍ത്തിയാകാത്തതിനാല്‍ ഇയാളുടെ ശിക്ഷ പിന്നീട് തീരുമാനിക്കും

2016 ഒക്ടോബറിലാണ് എന്‍ഐഎ കണ്ണൂര്‍ കനകമലയില്‍ ക്യാമ്ബ് ചെയ്ത് സ്‌ഫോടനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനിടയില്‍ ആറ് പേരെ പിടികൂടിയത്.

Related Articles

Latest Articles