Friday, December 12, 2025

താമരശ്ശേരി ഫ്രഷ് കട്ട് സമരത്തിന് പിന്നിൽ പരിശീലനം ലഭിച്ച എസ്‌ഡിപിഐ പ്രവർത്തകർ! ഗുരുതരാരോപണവുമായി സിപിഎം; സംഘർഷത്തിൽ പോലീസ് കേസെടുത്തിരിക്കുന്നത് 351 പേർക്കെതിരെ

കോഴിക്കോട്: താമരശ്ശേരിയിലെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്‌കരണ പ്ലാന്റിന് മുന്നിലുണ്ടായ സംഘർഷത്തിന് പിന്നിൽ പരിശീലനം ലഭിച്ച എസ്‌ഡിപിഐ പ്രവർത്തകരാണെന്ന ഗുരുതരാരോപണവുമായി സിപിഎം. ഇവരാണ് പോലീസിനെ ആക്രമിച്ചതെന്നും സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും സിപിഎം സെക്രട്ടേറിയേറ്റ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.

നിലവിൽ താമരശ്ശേരിയിലെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്‌കരണ പ്ലാന്റിന് മുന്നിലുണ്ടായ സംഘർഷത്തിൽ 351പേർക്കെതിരെയാണ് പോലീസ് കേസെടുത്തിട്ടുള്ളത്. കൊലപാതകശ്രമം, കലാപമുണ്ടാക്കൽ തുടങ്ങിയ ഗുരുതര വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.ഡിവൈഎഫ്‌ഐ നേതാവാണ് ഒന്നാം പ്രതി. ഇന്നലെയുണ്ടായ ആക്രമണം ചില ആളുകളുടെ അജണ്ടകളുടെ ഭാഗമാണെന്ന് ഫ്രഷ് കട്ട് അധികൃതർ ആരോപിച്ചു. ഇന്നലെ നടന്ന അക്രമത്തിൽ രണ്ട് കേസാണ് പൊലീസെടുത്ത്. സംഘർഷവും പോലീസിനെ മർദിച്ച കേസിലും 321 പ്രതികളാണ് ഉള്ളത്. ഫാക്ടറിയിൽ തീയിട്ട കേസിൽ 30 പേരാണ് പ്രതികൾ. ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡന്റും ബ്ലോക് പഞ്ചായത്തംഗവുമായ മഹറൂഫാണ് ഒന്നാം പ്രതി. വിവിധ രാഷ്ട്രീയ പാർട്ടി പ്രവർത്തകരും സമരസമിതി നേതാക്കളും പ്രതിപട്ടികയിലുണ്ട്.തീവെപ്പിൽ 5 കോടി രൂപയുടെ നഷ്ടം കമ്പനിക്കുണ്ടായെന്നാണ് കണക്ക്. സ്ത്രീകളെയും കുട്ടികളെയും മുന്നിൽ നിർത്തി പോലീസിനെ പ്രതിരോധത്തിലാക്കുകയാണ് അക്രമികൾ ചെയ്തതെന്നും ഫ്രഷ് കട്ട് ഉടമകൾ പറഞ്ഞു.

Related Articles

Latest Articles