Friday, December 12, 2025

സ്‌കൂള്‍ ബസുകളില്‍ കാമറ! കർശനമായി നടപ്പാക്കാൻ നിർദേശം നൽകി ഗതാഗതമന്ത്രി; ലംഘിക്കുന്ന ബസുകൾ പിടിച്ചെടുക്കും

തിരുവനന്തപുരം : സ്‌കൂള്‍ ബസുകളില്‍ ഉടന്‍ കാമറകള്‍ സ്ഥാപിക്കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കി ഗതാഗതമന്ത്രി കെബി ഗണേഷ് കുമാര്‍. നിര്‍ദേശത്തില്‍ സ്‌കൂള്‍ മാനേജ്മെന്റുകള്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അനുവദിച്ച സമയം കഴിഞ്ഞിട്ടും ചില സ്‌കൂളുകൾ നടപടി സ്വീകരിക്കാതെ മുന്നോട്ട് പോയതോടെയാണ് വിഷയത്തിൽ മന്ത്രി കടുപ്പിച്ചത്.

രക്ഷിതാക്കളും പൊതുപ്രവര്‍ത്തകരും ജനപ്രതിനിധികളും നാട്ടുകാരും ഉദ്യോഗസ്ഥരും സ്‌കൂള്‍ ബസുകളില്‍ കാമറ സ്ഥാപിച്ചിട്ടുണ്ടോയെന്ന് ശ്രദ്ധിക്കണമെന്നും. ഈ പറയുന്ന കാര്യങ്ങള്‍ ഉദ്യോഗസ്ഥര്‍ക്കുള്ള നിര്‍ദേശമായി കൂടി കണക്കാക്കണമെന്നും പരിശോധന ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

കാമറകള്‍ സ്ഥാപിച്ചിട്ടില്ലാത്ത വാഹനങ്ങള്‍ പിടിച്ചെടുത്ത് പിഴ കനത്ത പിഴ ഈടാക്കും. പിന്നീട് കാമറകള്‍ സ്ഥാപിച്ച ശേഷം മാത്രമായിരിക്കും വാഹനങ്ങള്‍ വിട്ടുനല്‍കുകയെന്നും അദ്ദേഹം അറിയിച്ചു. കുഞ്ഞുങ്ങള്‍ക്ക് അപകടമില്ലാത്ത യാത്ര ഉറപ്പാക്കുകയെന്നത് എല്ലാ ജനങ്ങളുടെയും ഉത്തരവാദിത്തമാണെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.

Related Articles

Latest Articles