ധാക്ക : അഴിമതിക്കേസുമായി ബന്ധപ്പെട്ട് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് 21 വർഷം കഠിന തടവ് വിധിച്ച് ബംഗ്ലാദേശ് കോടതി. ഹസീനയുടെ മകൻ സജീബ് വാസിദ് ജോയിക്ക് അഞ്ച് വർഷം തടവും 1,00,000 ടാക്ക പിഴയും(ഏകദേശം 73130 രൂപ) കോടതി വിധിച്ചു. മകൾ സൈമ വാസിദ് പുതുലിനും അഞ്ച് വർഷത്തെ തടവുശിക്ഷ വിധിച്ചിട്ടുണ്ട്. പൂർബാചലിലെ രാജുക് ന്യൂ ടൗൺ പ്രോജക്ടിന് കീഴിൽ പ്ലോട്ടുകൾ അനുവദിച്ചതിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട കേസുകളിലാണ് നടപടി.
ബംഗ്ലാദേശിലെ അഴിമതി വിരുദ്ധ കമ്മീഷൻ ഹസീനയ്ക്കും അവരുടെ കുടുംബാംഗങ്ങൾക്കുമെതിരെ ആറ് കേസുകളായിരുന്നു ഫയൽ ചെയ്തിരുന്നത്. ഇതിൽ മൂന്ന് കേസുകളുടെ വിധിയാണ് ഇന്ന് പറഞ്ഞിരിക്കുന്നത്. ശേഷിക്കുന്ന മൂന്ന് കേസുകളിൽ ഡിസംബർ ഒന്നിന് വിധി പറയും. 2024 ജൂലായിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ അതിക്രൂരമായി അടിച്ചമര്‍ത്തി മനുഷ്യവംശത്തിനെതിരായ കുറ്റംകൃത്യം ചെയ്‌തെന്ന പീറ്ററിൽ ബംഗ്ലാദേശിലെ ഇന്റര്‍നാഷണല്‍ ക്രൈംസ് ട്രിബ്യൂണല്‍ ഹസീനയ്ക്ക് നേരത്തേ വധശിക്ഷ വിധിച്ചിരുന്നു.

