Thursday, January 1, 2026

മണ്ഡിയില്‍ നിരോധനാജ്ഞ: ജാമിയ വിദ്യാര്‍ഥികളുടെ മാര്‍ച്ചിന് അനുമതിയില്ല

ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ പട്ടികക്കുമെതിരെ ജാമിയ മിലിയ്യ സര്‍വകലാശാല വിദ്യാര്‍ഥികള്‍ നടത്താനിരുന്ന പ്രതിഷേധ മാര്‍ച്ചിന് ഡല്‍ഹി പൊലീസ് അനുമതി നിഷേധിച്ചു.

മണ്ഡി ഹൗസില്‍ നിന്ന് പ്രധാന പ്രതിഷേധ വേദിയായ ജന്തര്‍ മന്തിറിലേക്ക് നടത്താനിരുന്ന മാര്‍ച്ചാണ് പൊലീസ് വിലക്കിയത്. പ്രതിഷേധക്കാര്‍ കൂട്ടം കൂടി നില്‍ക്കുന്നത് തടയാനായി മണ്ഡി ഹൗസ് ഭാഗത്ത് പൊലീസ് നിരോധനജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രദേശത്ത് പൊലീസ് സംഘത്തെ വിന്യാസിച്ചിട്ടുണ്ട്.

Related Articles

Latest Articles