Wednesday, December 24, 2025

നിര്‍ഭയകേസ് പരിഗണിക്കുന്നതിനിടയില്‍ ജസ്റ്റിസ് ഭാനുമതി കുഴഞ്ഞുവീണു,കേസ് 20ലേക്ക് മാറ്റി

ദില്ലി : നിര്‍ഭയ കേസ് പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് ഭാനുമതി കുഴഞ്ഞുവീണു. കേസിലെ നാല് പ്രതികളെയും വെവ്വേറെ തൂക്കിലേറ്റണമെന്ന കേന്ദ്രസര്‍ക്കാര്‍ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് ഭാനുമതി കുഴഞ്ഞുവീണത്. തുടര്‍ന്ന് കേസ് ഈ മാസം 20ലേക്ക് മാറ്റിയിരുന്നു.

തുടര്‍ന്ന് ജഡ്ജിയെ സുപ്രീം കോടതി ഡോക്ടര്‍മാര്‍ എത്തി പരിശോധിച്ചു. കേന്ദ്രസര്‍ക്കാര്‍ ഹര്‍ജിയില്‍ തീരുമാനം പറയുന്നതിനിടെ ജസ്റ്റിസ് ഭാനുമതിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് കോടതിയുടെ തീരുമാനം പറയാന്‍ ജസ്റ്റിസ് അശോക് ഭൂഷനോട് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച തീരുമാനം പറയുന്നതിനിടെയായിരുന്നു സംഭവം. അശോക് ഭൂഷണ്‍ തീരുമാനം പറഞ്ഞുകൊണ്ടിരിക്കെ ആ ഭാഗത്തേക്ക് കുഴഞ്ഞുവീഴുകയായിരുന്നു.

Related Articles

Latest Articles