Saturday, September 26, 2026

കള്ളപ്പണം വെളുപ്പിച്ചു: കൂടെ അഴിമതിയും; യെസ് ബാങ്ക് സ്ഥാപകൻ കുടുങ്ങി

മും​ബൈ: ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ, അ​ഴി​മ​തി കേസുകളിൽ യെ​സ് ബാ​ങ്കി​ന്‍റെ സ​ഹ​സ്ഥാ​പ​ക​നും മു​ൻ സി​ ഇ​ ഒ​ യു​മാ​യ റാ​ണാ ക​പൂ​ർ അ​റ​സ്റ്റി​ൽ. എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റാ​ണ് (ഇ​ഡി) അ​റ​സ്റ്റ് ചെ​യ്ത​ത്. മും​ബൈ​യി​ലെ എ​ന്‍​ഫോ​ഴ്സ്‍​മെ​ന്‍റ് ഓ​ഫീ​സി​ല്‍ രാ​ത്രി​യി​ൽ ചോ​ദ്യം ചെ​യ്യ​ലി​നു ശേ​ഷ​മാ​യി​രു​ന്നു അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ക​പൂ​റിന്റെ അ​വി​ഹി​ത​സ​മ്പാ​ദ്യം കണ്ടെത്താൻ ഇയാളുടെയും കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും മും​ബൈ​യി​ലെ വ​സ​തി​ക​ളി​ലും ഓ​ഫീ​സി​ക​ളി​ലും എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് റെ​യ്ഡ് ന​ട​ത്തി​യി​രു​ന്നു. നേ​ര​ത്തെ റാ​ണാ ക​പൂ​റി​നെ​തി​രെ ഇ​ഡി ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് ഇ​റ​ക്കി​യി​രു​ന്നു.

ത​ക​ർ​ച്ച​യു​ടെ വ​ക്കി​ലെ​ത്തി​യ​തി​നെ ത്തു​ട​ർ​ന്നു കേ​ന്ദ്ര​സ​ർ​ക്കാ​ർ മോ​റ​ട്ടോ​റി​യം പ്ര​ഖ്യാ​പി​ച്ച യെ​സ് ബാ​ങ്കി​നെ കേ​ന്ദ്ര​സ​ർ​ക്കാ​ർ നീ​ക്കം തു​ട​ങ്ങി. യെ​സ് ബാ​ങ്കി​ന് ആ​യി​രം കോ​ടി രൂ​പ വ​രെ അ​ടി​യ​ന്ത​ര​മാ​യി ന​ല്‍​കാ​ന്‍ ആ​ര്‍​ബി​ഐ തീ​രു​മാ​നി​ച്ച​താ​യാ​ണ് വി​വ​രം. ആ​ര്‍​ബി​ഐ ആ​ക്ട് 17 പ്ര​കാ​ര​മാ​ണ് ഈ ​അ​സാ​ധാ​ര​ണ ന​ട​പ​ടി. വാ​യ്പ​യാ​യി​ട്ടാ​വും റി​സ​ര്‍​വ് ബാ​ങ്ക് യെ​സ് ബാ​ങ്കി​ന് പ​ണം അ​നു​വ​ദി​ക്കു​ക എ​ന്നാ​ണ് സൂ​ച​ന. എ​സ്ബി​ഐ, യെ​സ് ബാ​ങ്കി​ന്‍റെ 49 ശ​ത​മാ​നം ഓ​ഹ​രി വാ​ങ്ങാ​നും തീ​രു​മാ​ന​മു​ണ്ട്.

Related Articles

Latest Articles