Thursday, December 18, 2025

രാജ്യത്തെ 25 ജില്ലകളിൽ രണ്ടാഴ്ച്ചയായി കോവിഡ് കേസുകൾ ഇല്ല

ദില്ലി : രാജ്യത്തെ 15 സംസ്ഥാനങ്ങളിലെ 25 ജില്ലകളില്‍ രണ്ടാഴ്‌ചയായി പുതിയ കോവിഡ്‌ രോഗികള്‍ ഇല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. കേരളത്തില്‍ കോട്ടയവും വയനാടുമാണ് ഈ പട്ടികയിൽ ഉൾപ്പെടുന്നത്.കൂടാതെ പുതുച്ചേരിയുടെ ഭാഗമായ മാഹി, ജമ്മുവിലെ രജൗരി, സൗത്ത്‌ഗോവ, കര്‍ണാടകയിലെ ഉഡുപ്പി, തുംകുരു, കുടക്‌, ബീഹാറിലെ നളന്ദ, പറ്റ്‌ന തുടങ്ങിയ ജില്ലകളും ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു. സാമൂഹ്യ അകല്‍ച്ച അടക്കമുള്ള മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചതും അടച്ചിടല്‍ നിര്‍ദേശങ്ങളോട്‌ പൂര്‍ണമായി സഹകരിച്ചതുമാണ്‌ ഈ ജില്ലകള്‍ക്ക്‌ നേട്ടമായതെന്ന്‌ ആരോഗ്യ മന്ത്രാലയം ജോയിന്റ്‌ സെക്രട്ടറി ലവ്‌ അഗര്‍വാള്‍ അറിയിച്ചു.അതേസമയം, വരും ദിവസങ്ങളിലും ഈ ജില്ലകളില്‍ ജാഗ്രത തുടരണം.

Related Articles

Latest Articles