തിരുവനന്തപുരം : വീണ ആര്‍ട്ടിസ്റ്റായ ആനന്ദ് കൗശിക് അന്തരിച്ചു. 36 വയസ്സായിരുന്നു ഇന്ന് പുലര്‍ച്ച നാലു മണിക്കായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് മരിക്കുകയായിരുന്നു. സംസ്‌കാരം വൈകീട്ട് പാപ്പനംകോട്ടെ വീട്ടുവളപ്പില്‍ നടക്കും.
തൃശൂര്‍ സ്വദേശിയായ ആനന്ദ് തിരുവനന്തപുരത്താണ് താമസിച്ചിരുന്നത്. ടെക്‌നോപാര്‍ക്കില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായിരുന്നു. ഭാര്യ ദീപ. മകള്‍ ആനന്ദശ്രീ. ആകാശവാണിയില്‍ നിന്നും വിരമിച്ച അച്ഛന്‍ അനന്ത പദ്മനാഭനൊപ്പവും സ്വതന്ത്രനായും നിരവധി വേദികളില്‍ അദ്ദേഹം പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. ജോലിയ്‌ക്കൊപ്പം കലയും കൂടെക്കൂട്ടിയ ആനന്ദിന്റെ ആദ്യഗുരു അച്ഛന്‍ തന്നെയായിരുന്നു.

