Tuesday, December 23, 2025

നാളെ ‘നോ ലോക്ക്ഡൗൺ’.എല്ലാം തുറക്കും

തിരുവനന്തപുരം: ഈദുല്‍ ഫിത്തര്‍ പ്രമാണിച്ച് നാളെ ഞായറാഴ്ച ലോക്ക് ഡൗണില്‍ സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ഞായറാഴ്ചകളില്‍ അനുവദനീയമായ പ്രവൃത്തികള്‍ക്ക് പുറമേയാണ് പ്രത്യേക ഇളവുകള്‍.

ബേക്കറി, വസ്ത്രക്കടകള്‍, മിഠായിക്കടകള്‍, ഫാന്‍സി സ്‌റ്റോറുകള്‍, ചെരുപ്പുകടകള്‍ എന്നിവ രാവിലെ ഏഴുമുതല്‍ വൈകുന്നേരം ഏഴുമണിവരെ പ്രവര്‍ത്തിക്കാം. 

ഇറച്ചിക്കടകളും മത്സ്യക്കടകളും രാവിലെ 6 മുതല്‍ ഉച്ചയ്ക്ക് 11 മണി വരെ തുറക്കാം. കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ബന്ധുവീടുകള്‍ സന്ദര്‍ശിക്കാന്‍ അന്തര്‍ജില്ലാ യാത്രകള്‍ നടത്താനും അനുവാദമുണ്ട്. 

സാമൂഹ്യ അകലം പാലിക്കല്‍, മുഖാവരണം ധരിക്കല്‍ തുടങ്ങിയവ ഉള്‍പ്പെടെയുള്ള ബ്രേക്ക് ദി ചെയിന്‍ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ട്. 

Related Articles

Latest Articles