Wednesday, December 24, 2025

കളം റെഡി…മദ്യക്കച്ചവടം ഇന്നു മുതല്‍; ടോക്കണില്ലാതെ കൗണ്ടറില്ലെത്തിയാല്‍ കേസ്…

തിരുവനന്തപുരം: കൊവിഡ് വ്യാപനം തടയുന്നതിനായി അടച്ച സംസ്ഥാനത്തെ മദ്യക്കടകള്‍ ഇന്നു തുറക്കും. രാവിലെ ഒമ്പത് മണി മുതല്‍ അഞ്ച് മണി വരെ മദ്യം ലഭിക്കും. ഇന്നലെ നാല് മണി മുതല്‍ മദ്യത്തിന് ബെവ് ക്യൂ ആപ്പില്‍ നിന്ന് ടോക്കണ്‍ ലഭിക്കുമെന്നാണ് വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി പറഞ്ഞതെങ്കിലും രാത്രി പത്ത് മണി കഴിഞ്ഞ ശേഷമാണ് മദ്യത്തിന് ടോക്കണ്‍ ലഭിച്ചത്. രാവിലെ ആറുമണി വരെയാണ് ബുക്കിംഗ് നടത്താന്‍ സമയം അനുവദിച്ചത്.

പ്ലേസ്റ്റോറിലെത്തി മിനിട്ടുകള്‍ക്കകം പതിനായിരത്തിലധികം പേര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്തത്. ആപ്പ് വഴി ടോക്കണ്‍ കിട്ടിയവര്‍ക്ക് രാവിലെ ഒന്‍പത് മുതല്‍ മദ്യം ലഭിക്കും. ആദ്യ ദിവസം വാങ്ങുന്നവര്‍ക്ക് അഞ്ചാമത്തെ ദിവസമേ ഇനി മദ്യം വാങ്ങാന്‍ സാധിക്കുകയുള്ളൂ. ടോക്കണിലെ ക്യൂ ആര്‍ കോഡ് വെരിഫൈ ചെയ്ത ശേഷമാകും മദ്യം നല്‍കുക. എസ്എംഎസ് മുഖേനയും മദ്യം വാങ്ങാം. അഞ്ച് പേരില്‍ കൂടുതല്‍ കൗണ്ടറിന് മുന്നില്‍ പാടില്ല എന്നാണ് നിര്‍ദ്ദേശം. ടോക്കണ്‍ ഇല്ലാത്തവര്‍ കൗണ്ടറിന് മുന്നിലെത്തിയാല്‍ കേസെടുക്കും എന്നും മുന്നറിയിപ്പുണ്ട്.

Related Articles

Latest Articles