Monday, December 22, 2025

വീണ്ടും ശിശുമരണം.മരിച്ചത് 23 ദിവസം പ്രായമുള്ള കുഞ്ഞ്

പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരിച്ചു. മുള്ളിയിലെ കുപ്പൻ കോളനിയിൽ രഞ്ജിതയുടെയും രഞ്ജിത്തിന്‍റെയും 23 ദിവസം പ്രായമുള്ള പെൺകുഞ്ഞാണ് മരിച്ചത്. ജനന സമയത്ത് കുഞ്ഞിന് തൂക്ക കുറുവുണ്ടായിരുന്നു. 

പെരിന്തൽമണ്ണയിലെ ഇഎംഎസ് സഹകരണ ആശുപത്രിയിലായിരുന്നു രഞ്ജിതയുടെ പ്രസവം. തൂക്ക കുറവുള്ളതിനാൽ അത്യാഹിത വിഭാഗത്തിലായിരുന്ന കുട്ടി ഞായറാഴ്ച്ച പുലർച്ചെയാണ് മരിച്ചത്. ഇതോടെ, അട്ടപ്പാടിയിൽ ഈ വർഷം മരിക്കുന്ന നവജാത ശിശുക്കളുടെ എണ്ണം ആറ് ആയി.

Related Articles

Latest Articles