ഗുണ്ടാപ്പണി, അനധികൃതസ്വത്ത് സമ്പാദനം, നിയമപാലകരെ വിരട്ടല്‍, സാമ്പത്തീക ക്രമക്കേട്, പ്രളയഫണ്ട് തട്ടല്‍ ഉള്‍പ്പെടെ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ സക്കീര്‍ ഹുസൈന് പാര്‍ട്ടിയെ വലിച്ചിഴച്ചത് പല ആരോപണങ്ങളിലാണ്. സക്കീര്‍ഹുസൈന്‍ വേണ്ടി രംഗത്ത് വന്നത് പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി അടക്കമുള്ള ഉന്നതരെ പോലും വിവാദത്തിലാക്കി. അനധികൃത സ്വത്തസമ്പാദന വിവാദത്തില്‍ പെട്ട് ഇന്നലെ സക്കീര്‍ഹുസൈനെ ഏരിയ സെക്രട്ടറി, ജില്ലാ കമ്മിറ്റിയംഗം എന്നീ പദവികളില്‍ നിന്നാണ് ഒഴിവാക്കിയത്. ഇന്നലെ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റാണ് ഒഴിവാക്കാനുള്ള തീരുമാനമെടുത്തത്. അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പരാതിയില്‍ അന്വേഷണം നടത്തിയ സി.എം. ദിനേശ്മണി, പി.ആര്. മുരളി എന്നിവരടങ്ങിയ കമ്മിഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി.

