Friday, December 26, 2025

യോഗ ഐക്യത്തിൻ്റെ പ്രതീകം രാജ്യത്തിൻ്റെ അഭിമാനം,ശീലമാക്കൂ; പ്രധാനമന്ത്രി

ദില്ലി: കൊവിഡ് കാലത്ത് യോഗ ശീലമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തു. കൊവിഡിന് എതിരായ പോരാട്ടത്തില്‍ യോഗയ്ക്ക് വലിയ സ്ഥാനമാണുള്ളത്. ശ്വസന വ്യവസ്ഥ ശക്തമാകാന്‍ യോഗ സഹായിക്കുന്നു. യോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു. പ്രാണായാമം ശ്വസന പ്രക്രിയ സുഗമമാക്കുന്നു.

യോഗാദിനം ഐക്യത്തിന്റേതുകൂടിയാണ്. യോഗ മാനസിക ആരോഗ്യം നല്‍കുമെന്നും എല്ലാവരും പ്രാണായാമം ശീലം ആക്കണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ആറാമത് അന്താരാഷ്ട്ര യോഗാദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.

കൊവിഡ് രോഗത്തിന്റെ പശ്ചാത്തലത്തില്‍ പൊതു കൂടിച്ചേരലുകള്‍ ഒഴിവാക്കിയാണ് ഇത്തവണ രാജ്യത്തും യോഗാദിനം ആചരിക്കുന്നത്. കുടുംബത്തോടൊപ്പം യോഗ എന്നതാണ് ഇത്തവണത്തെ പ്രമേയം. കഴിഞ്ഞ വര്‍ഷം റാഞ്ചിയില്‍ വിപുലമായ യോഗ ഇവന്റോടെയായിരുന്നു യോഗാ ദിനം ആചരിച്ചത്.

Related Articles

Latest Articles