Friday, December 19, 2025

ഗുരുവായൂരപ്പനെയും വടക്കുംനാഥനെയും ദർശിച്ചു നാമനിര്‍ദേശ പത്രിക സമർപ്പിക്കാനൊരുങ്ങി സുരേഷ് ഗോപി

വയനാട്: തൃശ്ശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തിലും വടക്കുംനാഥ ക്ഷേത്രത്തിലും സുരേഷ് ഗോപി പ്രാർത്ഥന നടത്തി.

മണ്ഡലത്തില്‍ പലയിടത്തും വ്യക്തിപരമായ സന്ദർശനങ്ങൾ നടത്തുന്ന സ്ഥാനാർത്ഥി 12 മണിക്ക് പ്രവർത്തകർക്കൊപ്പം പാർട്ടി ഓഫീസിൽ നിന്നും പുറപ്പെട്ട് 1 മണിയോടെ വരണാധികാരിയായ ജില്ലാ കളക്ടർ ടി വി അനുപമ മുന്‍പാകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. പത്രികാ സമര്‍പ്പണത്തിന് ശേഷം സുരേഷ് ഗോപി നഗരത്തില്‍ പ്രചാരണം തുടങ്ങും. നിലവില്‍ രാജ്യസഭാ എംപിയായ സുരേഷ് ഗോപി ആദ്യമായാണ് ലോക്സഭയിലേക്ക് മത്സരിക്കുന്നത്.

Related Articles

Latest Articles