Sunday, December 21, 2025

മാവോയിസ്റ്റ് ആക്രമണം; നാല് ബിഎസ്എഫ് ജവാൻമാർ വീരമൃത്യു വരിച്ചു

ഛത്തീസ്‌ഗഡിലെ കങ്കർ ജില്ലയിൽ ഏറ്റുമുട്ടലിനിടെ നാല് ബിഎസ്എഫ് ജവാന്മാർ വെടിയേറ്റ് വീരമൃത്യു വരിച്ചു . മാവോയിസ്റ്റുകളാണ് ജവാന്മാർക്ക് നേരെ ആക്രമണം നടത്തിയത് . രണ്ട് പേർക്ക് പരിക്കേറ്റു.

ഛത്തീസ്‌ഗഡിലെ സുക്‌മ ജില്ലയിൽ നാല് മാവോയിസ്റ്റുകൾ മാർച്ച് 28 ന് കൊല്ലപ്പെട്ടിരുന്നു. സിആർപിഎഫിന്റെ കോബ്ര ബറ്റാലിയനും ഛത്തീസ്‌ഗഡ് പൊലീസ് ഫോഴ്സും സംയുക്തമായാണ് ആക്രമണം നടത്തിയത്.

Related Articles

Latest Articles