Friday, June 14, 2024
spot_img

ഫണ്ട് തട്ടിപ്പ് കേസിൽ വെള്ളാപ്പള്ളിയെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുന്നു

കണിച്ചുകുളങ്ങര: എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുന്നു. എസ് എൻ കോളേജ് സിൽവർ ജൂബിലി ഫണ്ട് തട്ടിപ്പ് കേസിലാണ് ചോദ്യം ചെയ്യൽ. 1997-98 കാലത്ത് പിരിച്ച ഒരുകോടി രൂപയിന്മേൽ തട്ടിപ്പ് നടത്തിയെന്നാണ് കേസ്.

ഫണ്ട് തിരിമറി കേസിൽ രണ്ടാഴ്ചക്കകം കുറ്റപത്രം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് അന്വേഷണ സംഘം വെള്ളാപ്പള്ളിയെ ചോദ്യം ചെയ്യുന്നത്.
വെള്ളാപ്പള്ളിയുടെ കാണിച്ചുകുളങ്ങരയിലെ വീട്ടിലെത്തിയാണ് ചോദ്യം ചെയ്യുന്നത്. എസ് പി ഷാജി സുഗുണന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്.

Related Articles

Latest Articles