Friday, December 12, 2025

കൊടും കുറ്റവാളി, വികാസ് ദുബെ കൊല്ലപ്പെട്ടു?

ലഖ്‌നൗ : യു പി യിൽ എട്ട് പൊലീസുകാരെ കൊലപ്പെടുത്തിയ ഗുണ്ടാതലവൻ വികാസ് ദുബെ എൻകൗണ്ടറിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. വികാസ് ദുബെയും യു പി സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സും (എസ്ടിഎഫ്) തമ്മിൽ നടന്ന ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.


എന്നാൽ ഇയാളുടെ മരണത്തെ കുറിച്ച് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ഇന്നലെ മധ്യപ്രദേശിലെ ഉജ്ജ്വയ്ന്‍ ക്ഷേത്രത്തിന് സമീപത്ത് നിന്ന് പിടികൂടിയ ഇയാളെ കാണ്‍പൂരിലേക്ക് കൊണ്ടുപോകുന്നതിനിടെ വാഹനം അപകടത്തില്‍പ്പെടുകയായിരുന്നു. വാഹനം മറിഞ്ഞതിനെ തുടര്‍ന്ന് വികാസ് ദുബെ രക്ഷപ്പെടാന്‍ ശ്രമിച്ചതിനിടെ പോലീസ് വെടിയേറ്റ് കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട് .

കാൺപൂരിലെ സചെണ്ടി അതിർത്തിയിലാണ് ഏറ്റുമുട്ടൽ നടന്നത്. രണ്ട് പോലീസ് കോൺസ്റ്റബിൾമാർക്കും പരിക്കേറ്റു.

Related Articles

Latest Articles