Sunday, December 21, 2025

സ്വർണക്കടത്ത് കേസ് ; സ്വപ്നയെ കൂടാതെ ഇനിയും രണ്ട് പേർ കൂടി ; ഐ എസുമായി അടുത്ത ബന്ധമെന്ന് സൂചന; കേസ് നിർണ്ണായക വഴിത്തിരിവിലേക്ക്

തിരുവനന്തപുരം : സ്വർണ്ണക്കടത്ത് കേസിൽ ഭീകര സംഘടനകൾക്കും പങ്കുള്ളതായി റിപ്പോർട്ടുകൾ . ഇതുമായി ബന്ധപ്പെട്ട വിവരം കേസിലെ ഒന്നാം പ്രതി പി എസ് സരിത്തിന്റെയുംനാലാം പ്രതി സന്ദീപ് നായരുടെയും ഭാര്യമാരിൽ നിന്നാണ് ലഭിച്ചത്. സ്വപ്നയ്ക്ക് പുറമേ രണ്ട് പേരെക്കുറിച്ച് കൂടി അവർ പരാമർശിച്ചു. ഇവർക്ക് ഭീകരസംഘടനയുമായി അടുത്ത ബന്ധമുള്ളതായിട്ടാണ് വിവരം. ഐ.എസിന്റെ ദക്ഷിണേന്ത്യാ ഘടകവുമായി സ്വർണം കടത്തിയവർക്കു ബന്ധമുണ്ടെന്നന്നാണ് സംശയം

അതേസമയം, സ്വർണക്കടത്തിന് ഐ എസ് ബന്ധമുള്ളതായി സൂചനകൾ ലഭിച്ചതിനെ തുടർന്നാണ് കേസ് എൻ.ഐ.എ ഏറ്റെടുത്തതെന്ന് കേന്ദ്ര സർക്കാർ ഉന്നത വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് തന്നെ അന്വേഷണത്തിനായി യു.എ.ഇയിലേക്ക്, എൻ ഐ എ യുടെ പ്രത്യേക സംഘത്തെ അയയ്ക്കുന്ന കാര്യവും കേന്ദ്ര സർക്കാരിന്റെ പരിഗണനയിലുണ്ട്. രഹസ്യാന്വേഷണ ഏജൻസികളാണ് കേന്ദ്ര സർക്കാരിനെ ഭീകരസംഘടനയെ കുറിച്ചുള്ള വിവരം കൈമാറിയത് .

Related Articles

Latest Articles