Monday, November 9, 2026

രാജ്യത്ത് കോവിഡ് ബാധിതർ എട്ടര ലക്ഷത്തിലേക്ക്; 24 മണിക്കൂറിനിടെ 28,637 പേര്‍ക്ക് രോഗബാധ

ദില്ലി: രാജ്യത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം എട്ടര ലക്ഷത്തിലേക്ക് അടുക്കുന്നു. 24 മണിക്കൂറിൽ 28,637 പേര്‍ക്ക് കൂടി രോഗം ബാധിച്ചതോടെ രാജ്യത്തെ ആകെ കോവിഡ് ‌ രോഗികളുടെ എണ്ണം 8,49,553 ആയി. ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണ് ഇത്. 24 മണിക്കൂറിൽ 551 പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചതോടെ, കൊവിഡ് മരണ സംഖ്യ 22,674 ആയി ഉയര്‍ന്നു. നിലവിൽ ചികിത്സയിൽ 292258 പേരാണ് വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിലുള്ളത്. ഇതുവരെ 534621 പേര്‍ക്ക് രോഗം ഭേദമായി. 62.92 ശതമാനമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.

അതേസമയം, ഓക്സിജൻ സഹായം വേണ്ട കോവിഡ് രോഗികളുടെ എണ്ണം രാജ്യത്ത് ഉയരുകയാണെന്ന് ആരാഗ്യമന്ത്രാലയം അറിയിച്ചു. 7 ശതമാനം പേർക്ക് ഓക്സിജൻ സഹായം വേണ്ടി വരുന്നു. കഴിഞ്ഞ മാസം ഇത് 5 ശതമാനമായിരുന്നു എന്ന് ആരാഗ്യമന്ത്രാലയം പറയുന്നു.

Related Articles

Latest Articles