Tuesday, December 16, 2025

സ്വർണ്ണക്കടത്ത്;മുഖ്യമന്ത്രിക്കെതിരേയുള്ള ഹർജി തളളി;കേസിൽ ഇടപെടുന്നില്ലെന്നും ഹൈക്കോടതി

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷ തള്ളി ഹൈക്കോടതി . ചീഫ് ജസ്റ്റിസ് അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് അപേക്ഷ തള്ളിയത്.

ചേര്‍ത്തല സ്വദേശി മൈക്കിള്‍ വര്‍ഗീസാണ് മുഖ്യമന്ത്രിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് അപേക്ഷ കോടതിയിൽ സമര്‍പ്പിച്ചത്. സ്പ്രിംക്ലര്‍ ഇടപാടും, സ്വര്‍ണക്കടത്തും അന്വേഷണ വിധേയമാക്കണമെന്നായിരുന്നു ആവശ്യം . കേസ് എന്‍.ഐ.എ അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും, അന്വേഷണസംഘത്തിന് എല്ലാ വശങ്ങളും പരിശോധിക്കാമെന്നും കോടതി നിർദേശിച്ചു .

അതേസമയം , ഈ ഘട്ടത്തില്‍ കേസില്‍ ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.

Related Articles

Latest Articles