Saturday, December 27, 2025

150 കോടി കടന്ന് യു.പി.ഐ. ഇടപാടുകള്‍; വന്‍വര്‍ദ്ധനവ് രേഖപ്പെടുത്തുന്നത് തുടര്‍ച്ചയായ മൂന്നാം മാസം

മുംബൈ: ആദ്യമായി ഒരു മാസം രാജ്യത്തെ യു.പി.ഐ. ഇടപാടുകളുടെ എണ്ണം 150 കോടി പിന്നിട്ടു. ഓഗസ്റ്റിൽ യു.പി.ഐ. പ്ലാറ്റ്ഫോം വഴി 156 കോടി ഇടപാടുകളിലൂടെ 2.85 ലക്ഷം കോടി രൂപ കൈമാറിയതായി റിസർവ് ബാങ്കിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. തുടർച്ചയായ മൂന്നാംമാസമാണ് യു.പി.ഐ. ഇടപാടുകളിൽ കാര്യമായവർധനവ് രേഖപ്പെടുത്തുന്നത്.

അതിനിടെ, ചില സ്വകാര്യബാങ്കുകൾ യു.പി.ഐ.വഴി വ്യക്തികൾ തമ്മിലുള്ള ഇടപാടുകൾ മാസം 20 എണ്ണത്തിൽ കൂടുതലായാൽ ഫീസ് ഈടാക്കാൻ തീരുമാനിച്ചിരുന്നു. അതേസമയം ഇത് 2019 – ൽ കേന്ദ്രസർക്കാർ കൊണ്ടുന്ന ധനകാര്യബില്ലിലെ വ്യവസ്ഥയ്ക്കുവിരുദ്ധമാണ്. അതുകൊണ്ടുതന്നെ ഇത്തരത്തിൽ ഫീസ് ഈടാക്കിയിട്ടുണ്ടെങ്കിൽ ഉപഭോക്താക്കൾക്ക്‌ മടക്കിനൽകാൻ കേന്ദ്ര പ്രത്യക്ഷനികുതി ബോർഡ് ബാങ്കുകളോട് നിർദേശിച്ചിട്ടുണ്ട്.

Related Articles

Latest Articles