Monday, May 20, 2024
spot_img

“ഡ്രീം ഗേള്‍” ഹേമമാലിനിക്ക് വേണ്ടി വോട്ട് അഭ്യര്‍ത്ഥിക്കാന്‍ ധര്‍മ്മേന്ദ്രയും; താരപ്രഭയില്‍ മുങ്ങി മഥുരാപുരി

ശ്രീകൃഷ്ണ ജന്മസ്ഥാനം ഉള്‍ക്കൊള്ളുന്ന മഥുര ലോക്സഭാ മണ്ഡലത്തില്‍ നിന്നും വീണ്ടും ജനവിധി തേടുന്ന ബിജെപി സ്ഥാനാര്‍ത്ഥി ഹേമമലിനിക്ക് വേണ്ടി പ്രചാരണത്തിന് ഭര്‍ത്താവും ഒരു കാലത്ത് ഹിന്ദി സിനിമാലോകം അടക്കിവാണിരുന്ന നടനുമായ ധര്‍മ്മേന്ദ്രയും രംഗത്ത്.

ധര്‍മ്മേന്ദ്ര പ്രചാരണത്തിനായി മഥുരയില്‍ എത്തുന്ന വിവരം ഹേമമാലിനി തന്നെയാണ് ട്വിറ്ററിലൂടെ പങ്കുവച്ചത്.ഇന്ന് ഞയറാഴ്ച്ച മുഴുവന്‍ അദ്ദേഹം ഞങ്ങളോടൊപ്പം ഉണ്ട്. അദ്ദേഹത്തെ ഒരു നോക്കു കാണാന്‍ ജനങ്ങള്‍ തിക്കി തിരക്കുകയാണെന്നായിരുന്നു ഹേമമാലിനിയുടെ ട്വീറ്റ്.

ബോളിവുഡിലെ എക്കാലത്തേയും ഡ്രീം ഗേള്‍ ആയ ഹേമമാലിനി മഥുരയിലെ സിറ്റിംഗ് എം പിയാണ്.ധര്‍മ്മേന്ദ്രയെ കൂടാതെ രാഷ്ട്രീയ രംഗത്തെ പ്രമുഖരും ബോളിവു‍ഡ് താരങ്ങളും ഹേമമാലിനിക്ക് പിന്തുണയുമായി മഥുരയില്‍ എത്തുന്നുണ്ട്.

Related Articles

Latest Articles