Wednesday, November 25, 2026

നിയമസഭയിലെ കയ്യാങ്കളിക്കാരുടെ കാര്യം ഇന്ന് തീരുമാനമാകും; ഒന്നും ചെയ്തില്ലെന്ന കള്ള ഹർജി നല്കാൻ റെഡിയായിട്ടുണ്ട്

തിരുവനന്തപുരം: യുഡിഎഫ് ഭരണകാലത്ത് നിയമസഭയിൽ നടന്ന കൈയാങ്കളി കേസ് തിരുവനന്തപുരം സിജെഎം കോടതി ഇന്ന് പരിഗണിക്കും. രണ്ട് മന്ത്രിമാർ ഉൾപ്പെടെ ആറുപേരാണ് കേസിലെ പ്രതികൾ. ഇവർ നേരത്തെ കോടതിയിൽ ഹാജരായി ജാമ്യമെടുത്തിരുന്നു. ധനമന്ത്രിയായിരുന്നു കെ.എം. മാണിയുടെ ബജറ്റ് പ്രസംഗം തടസ്സപ്പെടുത്തുന്നതിനിടെ പൊതുമുതൽ നശിപ്പിച്ചെന്നാണ് പൊലീസ് സമർപ്പിച്ച കുറ്റപത്രം. മന്ത്രിമാരായ ഇ പി ജയരാജനും കെ ടി ജലീലിനുമൊപ്പം വി ശിവൻകുട്ടി, കെ അജിത്ത്, സി കെ സദാശിവൻ, കുഞ്ഞഹമ്മദ് മാസ്റ്റർ എന്നിവരാണ് കേസിലെ പ്രതികള്‍.

കേസിൽ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രതികള്‍ ഇന്ന് കോടതിയിൽ ഹർജി നൽകാൻ സാധ്യതയുണ്ട്. 
നേരത്തെ കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്നും ഒഴിവാക്കണമന്ന മന്ത്രിമാരുടെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെത്തുടർന്നാണ് മന്ത്രിമാർ കോടതിയിൽ ഹാജരായി ജാമ്യമെടുത്തത്. കേസ് എഴുതി തള്ളണമെന്ന് നേരത്തെ സർക്കാരും ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം ആവശ്യം സിജെഎം കോടതി തള്ളിയിരുന്നു. ഇതിനെതിരെയുള്ള സർക്കാരിന്‍റെ അപ്പീൽ ഹൈക്കോടതിയുടെ പരിഗണനയിലാണ്. 

Related Articles

Latest Articles