Sunday, December 21, 2025

മയക്കുമരുന്ന് കേസിൽ നിർണായക നീക്കവുമായി എൻസിബി; ബിനീഷ് കോടിയേരിയെ കസ്റ്റഡിയിലെടുത്ത് നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ

ബെംഗളൂരു: ലഹരിക്കടത്ത് കേസില്‍ ബിനീഷ് കോടിയേരിയെ നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ കസ്റ്റഡിയിലെടുത്തു. പരപ്പന അഗ്രഹാര ജയിലില്‍ നിന്നാണ് ബിനീഷ് കോടിയേരിയെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസം ബിനീഷ് കോടിയേരിയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ കോടതിയെ സമീപിച്ചിരുന്നു. ഇത് പ്രകാരം ഇന്നാണ് കസ്റ്റഡിയില്‍ നല്‍കിയിരിക്കുന്നത്.

നേരത്തെ നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ബിനീഷ് കോടിയേരിയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡി കാലാവധി നീട്ടിചോദിച്ചിരുന്നു. ഇതേ തുടര്‍ന്ന് നര്‍ക്കോട്ടിക്‌സ് ബ്യൂറോ ആവശ്യം പിന്‍വലിക്കുകയും വീണ്ടും അപേക്ഷ സമര്‍പ്പിക്കുകയുമായിരുന്നു.

Related Articles

Latest Articles