Wednesday, November 25, 2026

സ്കൂളുകൾ എന്ന് തുറക്കും?; പരീക്ഷകൾ നടക്കുമോ?; തീരുമാനം ഇന്നറിയാം

തിരുവനന്തപുരം : കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് സംസ്ഥാനത്തെ സ്കൂളുകള്‍ ഇപ്പോഴും അടഞ്ഞു കിടക്കുകയാണ്. ഇതിനിടെ, സംസ്ഥാനത്ത് പത്ത്, പന്ത്രണ്ട് ക്ലാസുകൾ തുറക്കുന്നതിലും ഈ രണ്ട് ക്ലാസുകളിലെ പരീക്ഷാ നടത്തപ്പെടുന്നതിലും ഇന്ന് തീരുമാനമുണ്ടാകും. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാർച്ചിൽ നടത്താനും ആലോചനയുണ്ട്.

സ്കൂൾ തുറക്കലും പരീക്ഷാ നടത്തിപ്പും ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന് നടക്കും. വിദ്യാഭ്യാസമന്ത്രിയും വകുപ്പിലെ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. ജനുവരിയോടെ അൻപത് ശതമാനം വിദ്യാർത്ഥികളെ വെച്ച് ഒന്നിടവിട്ട ദിവസങ്ങളിൽ ക്ലാസ് നടത്താനാണ് തീരുമാനിക്കുന്നത്. ഇന്ന് മുതൽ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ അൻപത് ശതമാനം അധ്യാപകരോട് സ്കൂളിലേക്കെത്താൻ വിദ്യാഭ്യാസവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.

Related Articles

Latest Articles