ദില്ലി: എണ്ണ ഉപഭോക്തൃ രാജ്യങ്ങളില്‍ മുൻപന്തിയിലുള രാജ്യമാണ് ഇന്ത്യ. എന്നാൽ 2020 ൽ രണ്ട് പതിറ്റാണ്ടിനിടെ ഇന്ത്യയുടെ വാർഷിക പെട്രോളിയം ഉപഭോഗം കുറഞ്ഞു. കൊവിഡ് പ്രതിസന്ധിയും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളും ഇന്ത്യയുടെ എണ്ണ ഉപഭോഗം കുറയാനുള്ള പ്രധാന കാരണങ്ങളാണ്.
1999 -ന് ശേഷം ഓരോ വര്‍ഷവും ഇന്ത്യയുടെ എണ്ണ ഉപയോഗം കൂടിയിട്ടേയുള്ളൂ. എന്നാല്‍ 2020 -ല്‍ ഈ പതിവും തെറ്റി. പെട്രോളിയം മന്ത്രാലയത്തിന് കീഴിലെ പെട്രോളിയം പ്ലാനിംഗ് & അനാലിസിസ് സെൽ പ്രസിദ്ധീകരിച്ച താൽക്കാലിക ഡാറ്റയുടെ അടിസ്ഥാനത്തിലുളള ബ്ലൂംബെർഗ് കണക്കുകൂട്ടലുകൾ പ്രകാരം മൊത്തം പെട്രോളിയം ആവശ്യം 2019 നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം 10.8 ശതമാനം ഇടിഞ്ഞു, അഞ്ച് വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 193.4 ദശലക്ഷം ടൺ.
ലോക്ക്ഡൗണിനെത്തുടര്‍ന്ന് എണ്ണ ഉപഭോഗം 70 ശതമാനത്തോളമാണ് കുറഞ്ഞത്. എണ്ണ ഉപഭോഗം കുറഞ്ഞ പശ്ചാത്തലത്തില്‍ രാജ്യത്തെ പെട്രോകെമിക്കല്‍ ശാലകളില്‍ അസംസ്കൃത എണ്ണയുടെ ശുദ്ധീകരണവും മറ്റു പ്രവര്‍ത്തനങ്ങളും കാര്യമായി ഇടിഞ്ഞെന്നും കണക്കുകള്‍ വ്യക്തമാകുന്നു. ഡിസംബറില്‍ രാജ്യത്തെ പെട്രോളിയം ഇന്ധനങ്ങളുടെ പ്രതിമാസ ഉപഭോഗത്തിലും 1.8 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിട്ടുണ്ട്.
വ്യക്തിഗത വാഹനങ്ങളുടെ വർദ്ധിച്ച ഉപയോഗത്തിൽ 2019 മെയ് മുതലുള്ള ഏറ്റവും ഉയർന്ന നിരക്കായ ഗ്യാസോലിൻ ഉപഭോഗം കഴിഞ്ഞ മാസം 9.3 ശതമാനം ഉയർന്നു. ഡീസൽ ആവശ്യം മുൻ വർഷത്തെ അപേക്ഷിച്ച് 2.8 ശതമാനം കുറവാണ്. ഇതേസമയം, രാജ്യാന്തര വിപണിയില്‍ എണ്ണവില കഴിഞ്ഞ 11 മാസത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിലയിൽ തന്നെ തുടരുകയാണ്.

