Sunday, December 21, 2025

“ഇവാഞ്ചലിസം+മാവോയിസം + മനുഷ്യാവകാശം= രാജ്യദ്രോഹം??” ഈ തട്ടിപ്പ് ഇനി ഇവിടെ നടപ്പില്ല | RP THOUGHTS

  1. സ്റ്റാൻ സാമി NIA കസ്റ്റഡിയിൽ കൊല ചെയ്യപ്പെട്ടു.

തെറ്റ്. ഒരു മാസവും ഒരാഴ്ചയും ആയി സ്റ്റാൻ സാമി ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. കഴിഞ്ഞ മെയ്‌ 29ന് ബോംബെ ഹൈക്കോടതി ആവശ്യപ്പെട്ടതിനെ തുടർന്നാണ് അയാളെ ബാന്ദ്രയിലെ ഹോളി ഫെയ്ത് ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യുന്നത്. പാർക്കിൻസൻസ് രോഗ ബാധിതൻ ആയിരുന്ന അയാൾക്ക് മെയ്‌ മാസത്തിൽ കോവിഡും സ്ഥിരീകരിച്ചിരുന്നു. അതിനെ തുടർന്നാണ് വിദഗ്ദ ചികിത്സയ്ക്കായി തലോജ ജയിലിൽ നിന്ന് ആശുപത്രിയിയിലേക്ക് മാറ്റുന്നത്. ഞായറാഴ്ച പുലർച്ചെ ഹൃദയാഘാതം നേരിട്ടതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ഇന്ന് ഉച്ചക്ക് 1.30നാണ് മരണം സംഭവിക്കുന്നത്. മരണ കാരണം പൾമണറി ഇൻഫെക്ഷനും കോവിഡാനന്തര സങ്കീർണ്ണതകളും ആണെന്നാണ് ആശുപത്രി ഡയറക്ടർ തന്നെ ബോംബെ ഹൈക്കോടതിയെ അറിയിച്ചത്. ഒന്നേകാൽ മാസമായി ഒരു ക്രിസ്ത്യൻ മാനേജ്മെന്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഒരു 84 വയസ്സുകാരൻ രോഗം മൂർച്ഛിച്ച് മരണപ്പെടുന്നതിൽ NIA ക്കോ കേന്ദ്ര സർക്കാരിനോ യാതൊരു പങ്കുമില്ല. അതാർക്കും തടയാനുമാവില്ല.

  1. സ്റ്റാൻ സാമിക്ക് അടിയന്തിര ചികിത്സ നിഷേധിച്ചു. നേരത്തെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരുന്നെങ്കിൽ മരണം ഒഴിവാക്കാമായിരുന്നു.

തെറ്റ്. മേലെ പറഞ്ഞത് പോലെ ഒരു മാസത്തിൽ ഏറെയായി സ്റ്റാൻ സാമി ആശുപത്രിയിൽ തന്നെയാണ്. അതിന് മുൻപ് ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ സാധിക്കാത്തത് സ്റ്റാൻ സാമിയുടെ തന്നെ നിർബന്ധ നിലപാട് മൂലവുമാണ്. കഴിഞ്ഞ മെയ്‌ 18ന് സ്റ്റാൻ സാമിയുടെ ആരോഗ്യ നില പരിശോധിക്കാൻ ബോംബെ ഹൈക്കോടതി വിദഗ്ദ സമിതിയെ നിയോഗിച്ചിരുന്നു. അവരുടെ റിപ്പോർട്ടിനെ തുടർന്ന് മെയ്‌ 21ന് നടത്തിയ വീഡിയോ കോൺഫറൻസിൽ അയാളോട് ബോംബെയിലെ തന്നെ ജെ.ജെ. ഹോസ്പിറ്റലിലോ മറ്റേതെങ്കിലും ഹോസ്പിറ്റലിലോ അഡ്മിറ്റ് ആവാൻ കോടതി നിർദ്ദേശിച്ചെങ്കിലും സ്റ്റാൻ സാമി അതിന് വിസമ്മതിക്കുക ആയിരുന്നു. തനിക്ക് ജാമ്യം നൽകി റാഞ്ചിയിലേക്ക് മടങ്ങാനും അവിടെ ചികിത്സ തേടാനും അനുവദിക്കണമെന്നും, അതല്ലെങ്കിൽ ചികിത്സ വേണ്ടെന്നും, ജയിലിൽ തന്നെ മരിച്ചോളാം എന്നുമാണ് സ്റ്റാൻ സാമി അന്ന് നിലപാടെടുത്തത്. ഈ പിടിവാശി അംഗീകരിക്കാതെ ആണ് കോടതി അയാളെ ഹോളി ഫെയ്ത് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുന്നത്.

  1. സ്റ്റാൻ സാമിക്ക് എതിരെ ഒരു തെളിവും ഹാജരാക്കാൻ NIA ക്ക് ഇത് വരെ സാധിച്ചിട്ടില്ല. അകാരണമായി ഒരു വർഷത്തിൽ കൂടുതൽ തടവിൽ ഇടുകയായിരുന്നു.

തെറ്റ്. NIA യുടെ തന്നെ ചരിത്രത്തിലെ ഏറ്റവും വലിയ കുറ്റപത്രം സമർപ്പിക്കപ്പെട്ടിരിക്കുക ഒരു പക്ഷെ സ്റ്റാൻ സാമി ഉൾപ്പെടെയുള്ള 10 പ്രതികൾക്ക് എതിരായ എൽഗാർ പരിഷദ് – ഭീമ കൊറെഗാവോൻ കേസിലാണ്. പതിനായിരത്തിലേറെ പേജുള്ള കുറ്റപത്രം ആണ് NIA ഈ കേസിൽ സമർപ്പിച്ചിട്ടുള്ളത്. മുൻപ് പൂനെ പോലീസ് സമർപ്പിച്ച അയ്യായിരം പേജുള്ള കുറ്റ പത്രത്തിനു പുറമെയുള്ള അഡീഷണൽ ചാർജ് ഷീറ്റ് ആണ് ഈ പതിനായിരം പേജ് കുറ്റപത്രം. അതിൽ ഏതാനും പേജുകൾ ഒഴിച്ച് ബാക്കി പതിനായിരത്തോളം പേജും പ്രതികളിൽ നിന്ന് കണ്ടെടുക്കപ്പെട്ടതും മാവോയിസ്റ്റ് ബന്ധം സ്ഥിരീകരിക്കുന്നതുമായ കത്തുകളും ലഘുലേഖകളും മറ്റ് കമ്മ്യൂണിക്കേഷനുകളും ആണ്. ഇതിന്റെ അടിസ്ഥാനത്തിൽ തന്നെയാണ് ആദ്യം പ്രത്യേക കോടതിയും പിന്നെ NIA കോടതിയും ഒടുക്കം ഹൈക്കോടതിയും പ്രതികൾക്ക് ജാമ്യം നിഷേധിച്ചത്.

Related Articles

Latest Articles