കേന്ദ്രമന്ത്രിസഭ ഇന്ന് പുനസംഘടിപ്പിക്കുമ്പോള്‍ ഏറ്റവും ശ്രദ്ധേയമാകുന്നത് സഹകരണ വകുപ്പിന്റെ രൂപീകരണമാണ്. രാജ്യത്തിന് സ്വാതന്ത്യം കിട്ടി ഇത്രയും
വര്‍ഷമായിട്ടും ഇതാദ്യമായിട്ടാണ് സഹകരണത്തിനായി കേന്ദ്രസര്‍ക്കാരില്‍ പ്രത്യേക മന്ത്രാലയം വരുന്നത്. കാര്‍ഷിക മേഖലക്കും ഗ്രാമീണര്‍ക്കുമായി കേന്ദ്രസര്‍ക്കാര്‍
നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ നടത്തിപ്പിന് ഈ തീരുമാനം ഏറെ സഹായകരമായി തീരുമെന്ന് ഉറപ്പാണ്.
കേരളവും ഗുജറാത്തും പോലെയുള്ള സംസ്ഥാനങ്ങള്‍ സഹകരണപ്രസ്ഥാനങ്ങളുടെ വളര്‍ച്ചയുടെ ഏറ്റവും വലിയ ഉദാഹരണങ്ങളാണ്. രാജ്യത്ത് ആദ്യമായി സാഹിത്യകാരന്‍മാര്‍ക്കായി സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം രൂപീകരിച്ചത് പോലും കേരളത്തിലാണ്. ഗുജറാത്തിലെ അമുല്‍ പോലെയുള്ള പ്രസ്ഥാനങ്ങളും കൂട്ടായ്മയുടെ ഏറ്റവും മികച്ച ഉദാഹരണമാണ്. രാജ്യത്ത് സഹകരണ മേഖലക്ക് ഒരു മന്ത്രാലയം വരുന്നതോടെ എല്ലാ സംസ്ഥാനങ്ങളിലേയും പ്രവര്‍ത്തനങ്ങളെ നിരീക്ഷിക്കാനും
ഏകോപിപ്പിക്കാനുമെല്ലാം ഇനി കൂടുതല്‍ എളുപ്പമാകുകയാണ്.
പുതിയ മന്ത്രിമാര്‍ പലരും വളരെ ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവരാണെന്നതും ഏറെ പ്രതീക്ഷക്ക് വക നല്‍കുന്നതാണ്. അവരുടെ അക്കാദമിക് മികവും
ഭരണപരിചയവുമെല്ലാം സഹകരണ മേഖലക്ക് മുതല്‍ക്കൂട്ടാകുമെന്ന് ഉറപ്പാണ്.

