Saturday, December 13, 2025

അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശു മരണം: 40 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു

പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശു മരണം. ഓന്തമ്മല ഊരിലെ കുമാരന്‍ –ചിത്ര ദമ്പതികളുടെ 40 ദിവസം പ്രായമുള്ള ആണ്‍ കുഞ്ഞാണ് ഇന്നലെ അര്‍ദ്ധ രാത്രി ആശുപത്രിയിലെത്തിക്കും മുമ്പ് മരിച്ചത്. കുഞ്ഞിന് തൂക്കക്കുറവില്ലെന്നാണ് പ്രാഥമിക നിഗമനം. മരണകാരണം വ്യക്തമല്ല.

കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ജില്ലാ ആശുപത്രിയിലേക്കും മാറ്റും. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമേ മരണതാരണം വ്യക്തമാക്കാനാകൂ എന്നാണ് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചത്. ഈ വര്‍ഷം അട്ടപ്പാടിയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യ മരണമാണ് ഇത്.

Related Articles

Latest Articles