Friday, December 19, 2025

ഇനി ആഭ്യന്തര വിമാന ടിക്കറ്റുകൾക്ക് ചെലവേറും; യാത്രാനിരക്കിൽ സർക്കാർ വരുത്തിയ മാറ്റങ്ങൾ ഇതൊക്കെയാണ്……

രാജ്യത്ത് ഇന്ന് മുതൽ ആഭ്യന്തര വിമാന ടിക്കറ്റുകൾക്ക് ചെലവ് കൂടി. കേന്ദ്ര വ്യോമയാന മന്ത്രാലയം ആണ് ഇത് സബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിപ്പിച്ചിരിക്കുന്നത്. ഏറ്റവും കുറഞ്ഞ നിരക്കിലെ മുതൽ ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കുകളിൽ 12.5 ശതമാനം ആണ് വർദ്ധനവുണ്ടായിരിക്കുന്നത്. മാത്രമല്ല 7.5 ശതമാനം കൂടുതൽ ആഭ്യന്തര വിമാന സർവീസുകൾ നടത്താൻ എയർലൈനുകൾക്ക് കേന്ദ്രം അനുമതി നൽകിയിട്ടുമുണ്ട്. കോവിഡിന് മുമ്പുള്ള 72.5 ശതമാനം സര്‍വീസുകളും പുനരാരംഭിച്ചേക്കുമെന്നും അറിയിച്ചിട്ടുമുണ്ട്.

അതേസമയം ജൂലൈ അഞ്ച് മുതൽ എയർലൈൻ കമ്പനികൾ കോവിഡിന് മുൻപുള്ള 65 ശതമാനത്തോളം ആഭ്യന്തര ഫ്ലൈറ്റ് സര്‍വീസുകൾ പുനരാരംഭിച്ചിരുന്നു. ടിക്കറ്റ് നിരക്കുകൾ ഉയരുന്നതോടെ ദില്ലി -മുംബൈ യാത്രക്കുള്ള മിനിമം ചാർജ് 4700 രൂപയിൽ നിന്ന് 5,287 രൂപയായി ഉയരും. പരമാവധി നിരക്ക് 13,000 രൂപയിൽ നിന്ന് 14,625 രൂപയായാണ് ഉയരുന്നത്.

രാജ്യത്തെ വിമാനക്കമ്പനികളുടെ പ്രവർത്തന ചെലവിൻറ ഏകദേശം 40 ശതമാനം വരുന്ന ഇന്ധനവിലയാണ് വിമാന ടിക്കറ്റ് വില വർദ്ധനയിലേക്ക് നയിക്കുന്നത്. ഈ വർഷം നാലാമത്തെ തവണയാണ് ആഭ്യന്തര വിമാന നിരക്ക് സർക്കാർ വർധിപ്പിച്ചത്. കോവിഡ് മൂലം സര്‍വീസുകൾ നിര്‍ത്തി വെച്ചിരുന്നതിനാൽ മിക്ക വിമാനക്കമ്പനികളും കോടികളുടെ നഷ്ടം നേരിട്ടിരുന്നു.

കൂടാതെ ആഭ്യന്തര യാത്രികര്‍ക്ക് ഈടാക്കുന്ന 150 രൂപ സുരക്ഷാ ഫീസും ജിഎസ്ടിക്കും പുറമെയാണ് ഈ നിരക്ക് വര്‍ദ്ധന എന്നതും ശ്രദ്ധേയമാണ്. 2020 മെയ് 25 ന്, ഷെഡ്യൂൾ ചെയ്ത ആഭ്യന്തര വിമാന സർവീസുകൾ നടത്താൻ സർക്കാർ വിമാനക്കമ്പനികളെ അനുവദിച്ചിരുന്നു. യാത്രാ സമയത്തെ അടിസ്ഥാനമാക്കിയാണ് പുതിക്കിയ ടിക്കറ്റ് നിരക്കുകൾ നിശ്ചയിച്ചിരുന്നത്. 40 മിനിറ്റിൽ താഴെയുള്ള ഫ്ലൈറ്റ് യാത്രകൾക്ക് തുടങ്ങി 3-3.5 മണിക്കൂർ വരെ നീളുന്ന വിമാന യാത്ര .

രാജ്യത്തെ കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിന് ശേഷം സമ്പദ് ഘടന വീണ്ടും സജീവമാകുന്നതിന്റെ ഭാഗമായി ആളുകൾ വിമാനയാത്ര നടത്താൻ ആരംഭിച്ചിരിക്കുകയാണ്. 65 ശതമാനം ആഭ്യന്തര വിമാന സർവീസുകൾ മാത്രമേ പാടുള്ളൂ എന്നായിരുന്നു മുമ്പ് നൽകിയിരുന്ന നിർദ്ദേശമെങ്കിൽ അത് 72.5 ശതമാനമാക്കി ഇപ്പോൾ സർക്കാർ ഇളവ് നൽകിയിട്ടുണ്ട്. അതോടെ ആഭ്യന്തര റൂട്ടുകളിൽ കൂടുതൽ വിമാന സർവീസുകൾ നടത്താൻ വിവിധ വിമാന കമ്പനികൾക്ക് കഴിയും. അതു കൂടാതെ, ആഭ്യന്തര യാത്രകൾക്ക് ഈടാക്കാൻ കഴിയുന്ന കുറഞ്ഞതും കൂടിയതുമായ യാത്രാ നിരക്കിന്റെ പരിധിയും സർക്കാർ വർധിപ്പിച്ചിട്ടുണ്ട്. ഈ നീക്കത്തോടെയാണ് ആഭ്യന്തര വിമാനയാത്രയ്ക്ക് ചെലവ് കൂടുന്നത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles