Wednesday, December 31, 2025

ഗൂഗിള്‍ പേയില്‍ ജീവനക്കാരുടെ കൂട്ടരാജി; പിന്നിലെ കാരണം ഇതോ ??

ആഗോള ടെക്‌ ഭീമന്‍ ഗൂഗിളി​െന്‍റ ഡിജിറ്റല്‍ പണമിടപാട് ആപ്പായ ഗൂഗിള്‍ പേയില്‍ നിന്ന് ജീവനക്കാരുടെ കൂട്ടരാജി.കമ്പനി വലിയ പ്രശ്നത്തിലാണെന്നും​ ആപ്പിന് പ്രതീക്ഷിച്ച സ്വീകാര്യത ലഭിക്കാതെ പോയതാണ്​ പ്രതിസന്ധികള്‍ക്ക്​ കാരണമായതെന്നും പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടയില്‍ 40 പേരെങ്കിലും ഗൂഗിള്‍ പേയില്‍ നിന്ന്​ രാജിവച്ചു കഴിഞ്ഞതായി മുന്‍ ജീവനക്കാരന്‍ പറയുന്നു. കഴിഞ്ഞ ഏതാനും ആഴ്​ച്ചകളായി കമ്പനിയുടെ പേയ്​മെന്‍റ്​ ഡിവിഷനില്‍ നിന്ന്​ മാത്രമായി ഡസന്‍ കണക്കിന് എക്‌സിക്യൂട്ടീവുമാരും മറ്റ്​ ജീവനക്കാരും രാജിവച്ചു പുറത്ത്പോയിരിന്നു.

അതേസമയം ഗൂഗിള്‍ പേ ഉപയോക്താക്കള്‍ക്ക്‌ ഉടന്‍ തന്നെ ഓണ്‍ലൈനായി സ്ഥിര നിക്ഷേപം ലഭ്യമാക്കും. ബാങ്കില്‍ അക്കൗണ്ട് ഇല്ലെങ്കിലും ഗൂഗിള്‍പേ വാലറ്റ് ഉപയോഗിച്ച് ബാങ്കുകളില്‍ സ്ഥിരനിക്ഷേപത്തിന് അക്കൗണ്ട് തുറക്കാന്‍ ആകുന്ന സംവിധാനമാകും ആദ്യം ഗൂഗിള്‍ പേ ലഭ്യമാക്കുക. ബാങ്കില്‍ അക്കൗണ്ട് ഇല്ലെങ്കിലും ഗൂഗിള്‍പേ വാലറ്റ് ഉപയോഗിച്ച് ബാങ്കുകളില്‍ സ്ഥിരനിക്ഷേപത്തിന് അക്കൗണ്ട് തുറക്കാന്‍ ആകുന്ന സംവിധാനമാകും ആദ്യം ഗൂഗിള്‍ പേ ലഭ്യമാക്കുക.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles