കേരളത്തിലെ മുസ്ലീം മത സംഘടനകളും അവരുടെ കീഴിൽ മുസ്ലീം മതവിശ്വാസികളും ഒന്നാകെ പിണറായി വിജയനെയും കമ്മ്യൂണിസ്റ്റ് പാർട്ടിയെയും തിരിഞ്ഞു കൊത്തുന്ന ഒരു കാഴ്ചയാണ് ഇപ്പോൾ കാണുന്നത്.
കമ്മ്യൂണിസ്റ്റ് പാർട്ടിക്കെതിരെയും പാർട്ടിയിലെ യുക്തിവാദികൾക്കെതിരെയും അതിരൂക്ഷമായ വിമർശനവുമായാണ് ഇപ്പോൾ സമസ്ത രംഗത്തെത്തിയിരിക്കുന്നത്.
ലൈറ്റ് ഓഫ് മിഹ്റാബ് എന്ന പേരിൽ സുന്നി മഹല്ല് ഫെഡറേഷൻ സമസ്ത കേരള ജംഇയ്യത്തുൽ ഖുത്വബാ സംസ്ഥാന കമ്മറ്റികളുടെ സംയ്യുക്താഭിമുഖ്യത്തിലാണ് കമ്മ്യൂണിസ്റ്റുകൾക്കെതിരെയും യുക്തിവാദികൾക്കെതിരെയും സമസ്ത ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.
അതിന്റെ ഭാഗമായി ഇന്ന് പുറത്തിറങ്ങിയ സമസ്തയുടെ മുഖപത്രമായ സുപ്രഭാതത്തിൽ പ്രസിദ്ധീകരിച്ച സമസ്ത കേന്ദ്ര മുശാവറ അംഗവും ചെമ്മാട് ദാറുൽ ഹുദാ ഇസ്ലാമിക് അക്കാദമി വൈസ് ചാൻസിലറുമായ ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വിയുടെ ലേഖനത്തിലാണ് അങ്ങേയറ്റം അതിരൂക്ഷമായ നിലയിൽ കമ്മ്യൂണിസ്റ്റുകൾക്കെതിരെ എഴുതിയിട്ടുള്ളത്. ആ ലേഖനത്തിലെ കുറച്ചു വരികൾ ഇങ്ങനെയാണ്..
മാർക്സും എംഗൽസും മുതൽ കേരളത്തിലെ കമ്മ്യൂണിസ്റ്റ് നേതാക്കൾ വരെ അടിസ്ഥാനപരമായി കമ്മ്യൂണിസ്റ്റുകൾ ദൈവവിശ്വാസികളല്ല മറിച്ച് ദൈവനിഷേധികളാണെന്ന് വ്യക്തമാക്കിയിട്ടുള്ളതാണ്. ലിബറൽ ധാർമ്മികതയാണ് കമ്മ്യൂണിസത്തിന്റെ ആശയം, സ്വതന്ത്ര്യലൈംഗികതയെ അവർ പ്രോത്സാഹിപ്പിക്കുന്നു. ഇക്കഴിഞ്ഞ മെയ് ഏഴിന് കമ്മ്യൂണിസ്റ്റ് വിദ്യാർത്ഥി സംഘടന അന്തർദേശീയ സ്വയംഭോഗദിനം സജീവമായി ആചരിച്ചത് ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്. അങ്ങനെ
മാന്യതയുള്ളവർ പറയാൻ പോലും താല്പര്യപ്പെടാത്ത കാര്യങ്ങൾ പൊതു ഇടങ്ങളിൽ ആഘോഷിക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകളെന്നും അവർ സ്വതന്ത്ര്യലൈംഗികതയെ പ്രോത്സാഹിപ്പിക്കുന്നവരാണെന്നും ലേഖനത്തിൽ പറയുന്നു. മാത്രമല്ല, സ്വന്തം മാതാപിതാക്കളോടും സഹോദരിമാരോടും വരെ ലൈംഗിക ബന്ധമാവാം എന്ന് പരസ്യമായി പറയുന്നവരാണ് യുക്തിവാദികളെന്നും ലേഖനത്തിൽ പറയുന്നു. അങ്ങനെ വളരെയധികം അറപ്പുളവാക്കുന്ന രീതിയിലാണ് സമസ്ത കമ്മ്യൂണിസ്റ്റുകൾക്കെതിരെ ആഞ്ഞടിച്ചിരിക്കുന്നത്.
സത്യത്തിൽ സമസ്തയുടെ ഈ ഒരു നിലപാടും ക്യാംപയിനും പിണറായി വിജയനെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ് എന്നുതന്നെ വേണം പറയാൻ. മുസ്ലീം പ്രീണനം അടവുനയമാക്കിയ, അതിനു വേണ്ടി തീവ്രവാദികളെ പോലും സപ്പോർട്ട് ചെയ്ത് കൂടെ നിർത്തിയവർ തന്നെ പിന്നിൽ നിന്നും കുത്തിയപ്പോൾ സാക്ഷാൽ പിണറായി വിജയൻ സഖാവ് എങ്ങനെയാണ് ഞെട്ടാതിരിക്കുക. പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭസമയത്ത് ഉൾപ്പെടെ സിപിഎം അനുകൂല നിലപാട് സ്വീകരിച്ച സമസ്ത കമ്മ്യൂണിസത്തിനെതിരെ പ്രചാരണവുമായി രംഗത്തെത്തിയത് സിപിഎമ്മിനെ തെല്ലൊന്നുമല്ല ക്ഷീണിപ്പിക്കുന്നത്.
പാലു കൊടുത്ത കൈക്കു തന്നെ കൊത്തുക എന്ന് കേട്ടിട്ടില്ലേ.. അതാണ് ഇവിടെയും സംഭവിച്ചത്. അന്ധമായ മുസ്ലീം പ്രീണനം നിങ്ങളെ അപകടത്തിലാക്കുക തന്നെ ചെയ്യുമെന്ന് ഇനിയെങ്കിലും മുഖ്യമന്ത്രി പിണറായി വിജയനും അദ്ധേഹത്തിന്റെ അന്തംകമ്മി അണികളും മനസ്സിലാക്കിയാൽ നല്ലത്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

