Saturday, December 20, 2025

വിനോദയാത്ര കഴിഞ്ഞ് തിരിച്ചെത്തിയ 13 വയസ്സുകാരൻ വയറിളക്കം ബാധിച്ച് മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം

തൃശ്ശൂർ: വാഗമണ്ണിൽ വിനോദയാത്ര കഴിഞ്ഞ് തിരിച്ചെത്തിയ 13 വയസ്സുകാരൻ വയറിളക്കം ബാധിച്ച് മരിച്ചു.
കൊട്ടാരത്തുവീട്ടിൽ അനസിന്റെ മകൻ ഹമദാനാണ് ചികിത്സയിലിരിക്കേ മരിച്ചത്. ഭക്ഷ്യവിഷബാധ മൂലമാണ് കുട്ടി മരിച്ചതെന്നാണ് വീട്ടുകാരുടെ പരാതി.

കഴിഞ്ഞ രണ്ടാം തിയതിയാണ് അനസും കുടുംബവും വാഗമണ്ണിലേക്ക് വിനോദയാത്ര പോയത്. തിരിച്ചുവരുന്നതിനിടെ ബിരിയാണി ഉൾപ്പെടെയുള്ള ഭക്ഷണം ഇവർ കഴിച്ചിരുന്നു. പനി, ഛർദി, വയറിളക്കം എന്നിവയുണ്ടായതിനെത്തുടർന്ന് ഹമദാനെയും സുഹൃത്തുക്കളായ മൂന്ന് പേരെയും തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ഹമദാൻ മരിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

Related Articles

Latest Articles