കഴക്കൂട്ടത്ത് നിന്നു വീടു വിട്ടുപോയ ശേഷം വിശാഖപട്ടണത്തുനിന്ന് കണ്ടെത്തി തിരിച്ചെത്തിച്ച അസം സ്വദേശിനിയായ പതിമൂന്നു വയസുകാരിയെ ശിശു ക്ഷേമ സമിതിയിലേക്ക് മാറ്റി. കുട്ടി വീട്ടുകാര്‍ക്കൊപ്പം പോകാന്‍ തയാറാകാത്തതോടെയാണ് കുട്ടിയെ ശിശു ക്ഷേമ സമിതിയിലേക്ക് മാറ്റിയത് . കൊണ്ടുപോകാന്‍ എത്തിയ മാതാപിതാക്കള്‍ നിര്‍ബന്ധിച്ചതോടെ കുട്ടി കരഞ്ഞു. ഇതോടെ പൊലീസ് ഇടപെട്ട് മാതാപിതാക്കളെ വീട്ടിലേക്കു മടക്കി അയച്ചു. നേരത്തെ കുട്ടിയെ കണ്ടെത്തിയപ്പോഴും മാതാപിതാക്കളുടെ അടുത്തേക്ക് മടങ്ങുന്നില്ലെന്നും അസമിലെ മുത്തശ്ശന്റെയും മുത്തശ്ശിയോടെയും അടുക്കലേക്ക് പോകണമെന്നുമായിരുന്നു പറഞ്ഞിരുന്നത്. പിന്നീട് കുട്ടി മാതാപിതാക്കളുടെ അടുത്തേക്ക് മടങ്ങാൻ സമ്മതമറിയിക്കുകയും ചെയ്തു. എന്നാൽ ഇന്ന് വീണ്ടും കുട്ടി തീരുമാനംമാറ്റുകയായിരുന്നു.
കുറച്ചുദിവസങ്ങള്‍ കൂടി കുട്ടിക്ക് കൗണ്‍സിലിങ് നല്‍കും. തുടര്‍ന്നും മാതാപിതാക്കള്‍ക്കൊപ്പം പോയില്ലെങ്കില്‍ കുട്ടിയുടെ ഇഷ്ടപ്രകാരം പ്രവര്‍ത്തിക്കാനാണ് തീരുമാനം. കുട്ടിക്ക് പഠനത്തിനുള്ള സൗകര്യം ഉള്‍പ്പെടെ സിഡബ്ല്യുസി ഒരുക്കും. അതല്ല അസമിലുള്ള മുത്തശ്ശന്റെയും മുത്തശ്ശിയുടെയും അടുത്തേക്കു പോകാനാണ് ആഗ്രഹമെങ്കില്‍ അവിടേക്ക് അയയ്ക്കാനാണ് അധികൃതരുടെ തീരുമാനം.

