വിഷ്ണുപ്രിയ
കായംകുളം : 17കാരി ക്ഷേത്രക്കുളത്തിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ ആത്മഹത്യക്ക് കാരണം കുട്ടി ജീവിതത്തിൽ കടുത്ത പ്രയാസങ്ങളായിരുന്നുവെന്നഭിപ്രായപ്പെട്ടുകൊണ്ട് സമൂഹ മാദ്ധ്യമങ്ങളിൽ കുറിപ്പുകൾ പ്രത്യക്ഷപ്പെടുന്നു. ഒരു നേരത്തെ ആഹാരത്തിന് വക കണ്ടെത്താൻ പാടുപെടുന്ന ഈ പെൺകുട്ടിയെ ഇവിടുത്തെ മാദ്ധ്യമങ്ങളും ഭരണകൂടവും നാട്ടിലെ നന്മമരങ്ങളും കണ്ടില്ലെന്നും ഇത്തരത്തിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റുകളിലൊന്നിൽ ആരോപിക്കുന്നു. ചെട്ടികുളങ്ങര മേനാംപള്ളി ഈരിക്ക പടീറ്റതിൽ വിജയന്റെയും രാധികയുടെയും മകൾ വിഷ്ണുപ്രിയയാണ് മരിച്ചത്. മാതാപിതാക്കൾ ഭിന്നശേഷിക്കാരാണ്. ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് ആളുകൾ നോക്കി നിൽക്കെ എരുവ ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ കുളത്തിൽ ചാടിയത്. കണ്ടു നിന്നവർ കരയ്ക്കെത്തിച്ചെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല.
എൽഎൽബിക്ക് അഡ്മിഷൻ എടുത്ത് പ്രവേശനത്തിനൊരുങ്ങുകയായിരുന്നു വിഷ്ണുപ്രിയ. കുളക്കടവിൽ നിന്ന് ലഭിച്ച കത്തിൽ, താൻ അച്ഛനേയും അമ്മയേയും ഒത്തിരി സ്നേഹിക്കുന്നു എന്നെഴുതിയിട്ടുണ്ടായിരുന്നു. വാടക വീട്ടിലാണ് ഈ കുടുംബത്തിന്റെ താമസം.
കുടുംബത്തിന്റെ പ്രാരബ്ധങ്ങൾ മൂലം ഒഴിവു സമയങ്ങളിൽ അഞ്ചാം ക്ലാസുകാരനായ അനുജൻ ശിവപ്രിയനൊപ്പം റോഡ് സൈഡിൽ ഉണ്ണിയപ്പം വിറ്റ് വരുമാനം കണ്ടെത്തിയിരുന്നു. ഇതിന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടിരുന്നു. ഭിന്നശേഷിക്കാരായ അച്ഛനും അമ്മയ്ക്കും തണലായി നിന്ന വിഷ്ണുപ്രിയയുടെ വിയോഗം നാട്ടുകാർക്ക് സങ്കടമായി. കാലിന് സ്വാധീനക്കുറവുള്ള അച്ഛനാണ് വീട്ടിലിരുന്ന് ഉണ്ണിയപ്പം ഉണ്ടാക്കിയിരുന്നത്. കാലിന് സ്വാധീനക്കുറവും കണ്ണിന് തകരാറുമുള്ളയാളാണ് അമ്മ രാധിക.
ക്ഷേത്രങ്ങളിൽ ഭാഗവത പാരായണം നടത്തിയാണ് വിജയൻ മുമ്പ് കുടുംബം പോറ്റിയത്. കൊവിഡിനു ശേഷം പാരായണം കുറഞ്ഞതോടെ ഉണ്ണിയപ്പം ഉണ്ടാക്കി മുച്ചക്ര വാഹനത്തിൽ വീടുകളിൽ കൊണ്ടുപോയിരുന്നു. ഇത് ബുദ്ധിമുട്ടായതോടെയാണ് മക്കൾ കച്ചവടം ഏറ്റെടുത്തത്. ഒരു ദിവസം 350 – 400 രൂപയുടെ വരെ ഉണ്ണിയപ്പം വിറ്റിരുന്നു.
അനീഷ് പൂവപ്പുഷ സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പ് വായിക്കാം
പ്രണാമം 🙏
ജീവിക്കാൻ യാതൊരു വഴിയുമില്ല..17കാരി കുളത്തിൽ ചാടി ജീവനൊടുക്കി. ചെട്ടികുളങ്ങര മേനാംപള്ളി ഈരിക്ക പടീറ്റതിൽ വിജയൻ – രാധിക ദമ്പതികളുടെ മകൾ വിഷ്ണുപ്രിയയാണ് മരിച്ചത്.
‘സവർണ്ണ ഫാഷിസ്റ്റ്, ബൂർഷ്വാ ബ്രാഹ്മണ’ കുടുംബത്തിൽ ജനിച്ചിട്ടും ഒരു നേരത്തെ ആഹാരത്തിന് വക കണ്ടെത്താൻ പാടുപെടുന്ന ഈ പെൺകുട്ടിയെ ഇവിടുത്തെ മാധ്യമങ്ങളും ഭരണകൂടവും നാട്ടിലെ നന്മമരങ്ങളും കണ്ടില്ല.
അല്ല, കണ്ടിട്ടും കണ്ടില്ലെന്ന് നടിച്ചു..
വാടക വീട്ടിൽ താമസിക്കുന്ന, ഭിന്നശേഷിക്കാരും,അസുഖ ബാധിതരുമായ മാതാപിതാക്കളേയും അനുജനെയും പോറ്റാൻ ഈ കൊച്ചു പെൺകുട്ടി ഒരുപാട് കഷ്ടപ്പെട്ടു.
നിരാശയും ദുഃഖവും ഭാവിയെ കുറിച്ചുള്ള ആകുലതകളും വല്ലാതെ അലട്ടിയ ഏതോ നിമിഷത്തിൽ എല്ലാം അവസാനിപ്പിക്കാൻ അവൾ തീരുമാനിച്ചു.
ഇവരെ പോലുള്ള ‘സവർണ്ണ ഫാഷിസ്റ്റ് ബ്രാഹ്മണർ തുലയട്ടെ..’
തെരുവിൽ ഉണ്ണിയപ്പം വിറ്റായിരുന്നു വിഷ്ണു പ്രിയ ഭിന്നശേഷിക്കാരായ മാതാപിതാക്കളേം അഞ്ചാം ക്ലാസുകാരനായ സഹോദരൻ ശിവപ്രിയനും അടങ്ങുന്ന കുടംബത്തെ സംരക്ഷിച്ചിരുന്നത്…..
കൊല്ലം : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കട്ടിളപ്പാളി കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവര് 14 ദിവസത്തെ റിമാന്‍ഡിൽ .…
കൊല്ലം : ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര് ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം. റിമാൻഡ് റിപ്പോർട്ടിലാണ്…
ദില്ലി : ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നിലനിൽക്കുന്ന കടുത്ത നയതന്ത്ര-ക്രിക്കറ്റ് തർക്കങ്ങൾക്കിടയിൽ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾക്ക് തിരിച്ചടിയായി ഇന്ത്യൻ കായിക…
വാഷിംഗ്ടൺ : ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ എക്‌സ്‌എഐ (xAI) കനത്ത സാമ്പത്തിക നഷ്ടത്തിലെന്ന് റിപ്പോർട്ടുകൾ. വരുമാനത്തിൽ വർദ്ധനവുണ്ടായിട്ടും,…
ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ ചെയ്തു. ഒരു കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടാൽ…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്ന് ഇന്ന് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. വൈദ്യപരിശോധന പൂർത്തിയാക്കി കൊല്ലം വിജിലൻസ്…