Monday, December 15, 2025

കൊടും ക്രൂരത ! ലഹരിക്കടിമയായ മകൻ ബലാത്സംഗം ചെയ്തു എന്ന് അമ്മയുടെ പരാതി ; ആലുവയിൽ 23 കാരൻ അറസ്റ്റിൽ

ആലുവയിൽ മകൻ അമ്മയെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. 23 വയസ്സുള്ള മകനെതിരെയാണ് മാതാവ് ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. ഉപദ്രവം സഹിക്കാനാവാതെ വന്നതോടെയാണ് മധ്യവയസ്‌ക ആലുവ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് മകനെ അറസ്റ്റ് ചെയ്തു.

നിരവധി തവണ തന്നെ ക്രൂരമായ ലൈംഗികപീഡനത്തിന് ഇരയായെന്ന് മാതാവ് പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. ഇത് സംബന്ധിച്ച് പോലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തിട്ടുണ്ട്. യുവാവ് വീട്ടിലെത്തുമ്പോൾ മധ്യവയസ്കയായ മാതാവിൻ്റെ നിലവിളി കേൾക്കുന്നത് പതിവാണെന്ന് അയൽക്കാർ പോലീസിന് മൊഴി നൽകി. ഇത് കേസിൽ നിർണായകമായേക്കാമെന്നാണ് സൂചന.
പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. നിലവിൽ കേസ് അന്വേഷണ ഘട്ടത്തിലാണെന്നും കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു.

Related Articles

Latest Articles