ഓണ്‍ലൈന്‍ വഴി പരിചയപ്പെട്ട 19 കാരനായ കാമുകനെ കാണാൻ അമേരിക്കയില്‍ നിന്നെത്തിയ 33 കാരി കാമുകനും കുടുംബവും സ്ഥലം വിട്ടതിനെത്തുടർന്ന് പാകിസ്ഥാനിൽ കുടുങ്ങി. ന്യൂയോര്‍ക്ക് സ്വദേശിനിയായ ഒനിജ ആന്‍ഡ്രൂ റോബിന്‍സണ്‍ എന്ന യുവതിയാണ് കാമുകനെ കാണാനും വിവാഹം കഴിക്കാനുമാണ് പാകിസ്ഥാനിലെത്തിയത്. രണ്ട് കുട്ടികളുടെ മാതാവാണ് ഇവര്‍. എന്നാല്‍ യുവാവിന്റെ കുടുംബം ബന്ധത്തിന് വിസമ്മതിക്കുകയും നാടുവിടുകയും ചെയ്തു. അപ്പോഴേക്കും യുവതിയുടെ വിസ കാലാവധിയും അവസാനിച്ചിരുന്നു.
യൂട്യൂബറായ സഫര്‍ അബ്ബാസാണ് യുവതിയുടെ അവസ്ഥ പുറം ലോകത്തെ അറിയിച്ചത്. ഇതോടെ സിന്ധ് ഗവര്‍ണറായ കമ്രാന്‍ ഖാന്‍ ടെസോറി വിഷയം അറിയുകയും ഇവര്‍ക്ക് തിരിച്ചു പോകാനുള്ള വിമാന ടിക്കറ്റ് ശരിയാക്കി നൽകാമെന്ന് പറയുകയും ചെയ്തു എന്നാല്‍ ഇത് തള്ളിക്കളഞ്ഞ യുവതി വാര്‍ത്താസമ്മേളനം വിളിച്ച് തന്റെ നിലപാട് പ്രഖ്യാപിക്കുകയായിരുന്നു. പാകിസ്താന്‍ പൗരത്വം വേണമെന്നും നിദാലിന്റെ കുടുംബം ആഴ്ചയില്‍ 3000 ഡോളര്‍ നല്‍കണമെന്നുമായിരുന്നു യുവതിയുടെ ഒരു ആവശ്യം. പാകിസ്താന്‍ സര്‍ക്കാര്‍ 100,000 ഡോളര്‍ നല്‍കണമെന്നും ഇവര്‍ പിന്നീട് ആവശ്യപ്പെട്ടു.
അതേസമയം ഇവര്‍ മാനസിക രോഗിയാണെന്ന് ഇവരുടെ മകന്‍ ജെര്‍മിയാഹ് റോബിന്‍സണ്‍ മാധ്യമങ്ങളോട് പറഞ്ഞു. മകന്റെ വെളിപ്പെടുത്തല്‍ വന്നതോടെ അധികൃതര്‍ ഇടപെട്ട് ഇവരെ കറാച്ചിയിലെ സര്‍ക്കാര്‍ മാനസികാരോഗ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയ്ക്ക് ശേഷം ഇവർ അമേരിക്കയിലേക്ക് മടങ്ങുമെന്നാണ് റിപ്പോർട്ട്
ഇതോടെ യുവതി പാക് സര്‍ക്കാരിനോട് നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുകയാണ്. ഒരു ലക്ഷം ഡോളറാണ് ഇവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

