Sunday, December 14, 2025

വാൽപ്പാറയിൽ 4 വയസുകാരിയെ പുലി പിടിച്ചു !!!കുട്ടിക്കായി തെരച്ചിൽ തുടരുന്നു

വാൽപ്പാറ : തമിഴ്‌നാട് വാൽപ്പാറയിൽ നാലര വയസുള്ള പെൺകുട്ടിയെ പുലി പിടിച്ചു. വെള്ളിയാഴ്ച വൈകുന്നേരം നാലരയോടെയാണ് സംഭവം. വീടിന് മുന്നിൽ കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് നാലുവയസുകാരിക്കുനേരെ പുലിയുടെ ആക്രമണം ഉണ്ടായത്.

ഇന്ന് വൈകുന്നേരം ആറോടെയാണ് ദാരുണമായ സംഭവം. വാൽപ്പാറ നഗരത്തോടു ചേർന്നുള്ള പച്ചമല എസ്റ്റേറ്റിലെ തെക്ക് ഡിവിഷനിൽ തോട്ടം തൊഴിലാളികളും ഝാർഖണ്ഡ് സ്വദേശികളുമായ മനോജ് ഗുപ്ത – മോനിക്ക ദേവി ദമ്പതികളുടെ മകൾ രജനിയെയാണ് പുലി പിടിച്ചത്. കുട്ടിക്കായുള്ള തെരച്ചിൽ തുടരുകയാണ്.

തൊട്ടടുത്ത തേയിലത്തോട്ടത്തിൽനിന്നും പുലി എത്തി കുട്ടിയെ പിടിച്ചുകൊണ്ടുപോകുകയായിരുന്നു.
മറ്റു തൊഴിലാളികളാണ് കുട്ടിയെ പുലി വലിച്ചിഴച്ചു കൊണ്ടുപോകുന്നത് കണ്ടത്. ഇതോടെ തോട്ടത്തിൽ മുഴുവനും തിരഞ്ഞെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. മാതാപിതാക്കൾ കഴിഞ്ഞ ഞായറാഴ്ചയാണ് ജാർഖണ്ഡിൽനിന്നും വാൽപ്പാറയിൽ ജോലിക്കെത്തിയത്.

Related Articles

Latest Articles