Sunday, December 14, 2025

കാട്ടാനക്കലിയിൽ ഒരു ജീവൻകൂടി പൊലിഞ്ഞുകാട്ടിൽ വനവിഭവങ്ങൾ ശേഖരിക്കാൻ പോയ 58കാരനെകാട്ടാന ചവിട്ടികൊന്നു

തൃശൂർ: വീണ്ടും കാട്ടാന ആക്രമണം.പീച്ചിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു ജീവൻകൂടെ പൊലിഞ്ഞു.താമരവെള്ളച്ചാൽ സ്വദേശി പ്രഭാകരൻ (58) ആണ് മരിച്ചത്.ഒല്ലൂർ പാണഞ്ചേരി താമരവെള്ളച്ചാൽ ആദിവാസി മേഖലയിലാണ് സംഭവം. . കാട്ടിൽ വനവിഭവങ്ങൾ ശേഖരിക്കാൻ പോയ പ്രഭാകരനെ കാട്ടാന ആക്രമിക്കുകയായിരുന്നു പീച്ചി വനമേഖലയോട് ചേർന്ന ഉൾവനത്തിലാണ് ആക്രമണമുണ്ടായത്.കാടിനുള്ളില്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയസമയത്ത് ആനയുടെ ചവിട്ടേറ്റാണ് പ്രഭാകരന്‍ മരിച്ചത്. മൃതദേഹം കാടിനുള്ളിലാണ്.

കാട്ടാനയുടെ അടിയേറ്റ് വീണശേഷം ചവിട്ടി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം. നാലു കിലോമീറ്റർ ഉൾവനത്തിൽ കരടിപാറ തോണിക്കലിൽ ഇന്ന് രാവിലെയാണ് സംഭവം. ഇയാളോടൊപ്പം മകനും മരുമകനമുണ്ടായിരുന്നു. കാട്ടനയുടെ അടിയേറ്റ് വീഴുകയായിരുന്നു. ഇതിനുശേഷം ആന ചവിട്ടി കൊലപ്പെടുത്തിയെന്നാണ് വിവരം. കൂടെയുള്ളവർ ഓടിരക്ഷപ്പെടുയായിരുന്നു. മകൻ മണികണ്ഠനും മരുമകൻ ബിജോയ്ക്കും ഒപ്പമാണ് പ്രഭാകരൻ വനത്തിനുള്ളിലേക്ക് ചീനിക്ക ശേഖരിക്കുന്നതിനായി പോയത്. ആറുകിലോമീറ്ററോളം ഉള്ളിൽ അമ്പഴച്ചാൽ എന്ന സ്ഥലത്താണ് ആനയുടെ ആക്രമണമുണ്ടായത്. ബിജോയെയാണ് കാട്ടാന ആദ്യം ആക്രമിച്ചത്. എന്നാൽ ഇയാൾ ഒഴിഞ്ഞുമാറി. തുടർന്നാണ് പ്രഭാകരന്റെ നേരെ ആന തിരിഞ്ഞത്.

Related Articles

Latest Articles