A book in search of brave patriots who have been neglected in history; Pragya Parvah National Coordinator and Senior Sangh Propagandist J Nandakumar is releasing 'The Struggle for National Identity' today! Live telecast of the function on Tatwamayi Network
തിരുവനന്തപുരം: പ്രമുഖ ചിന്തകനും എഴുത്തുകാരനും പ്രഭാഷകനും, സംഘ പ്രചാരകനുമായ ജെ നന്ദകുമാർ എഴുതിയ ‘ദേശീയ സ്വത്വത്തിനായുള്ള പോരാട്ടം’ എന്ന പുസ്തകത്തിന്റെ പ്രകാശന കർമ്മം ഇന്ന് വൈകുന്നേരം 5 മണിക്ക് മന്നം മെമ്മോറിയൽ നാഷണൽ ക്ലബിൽ വച്ച് നടക്കും. പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജക് കൂടിയായ ജെ നന്ദകുമാർ അനാവരണം ചെയ്യുന്ന പുസ്‌തകത്തിൻ്റെ പ്രകാശനകർമ്മം കാലിക്കറ്റ് യുണിവേഴ്‌സിറ്റി മുൻ വൈസ്‌ചാൻസലർ ഡോ. എം അബ്ദുൾ സലാം, ശ്രീ ഗോപിനാഥ് IPSന് നൽകിക്കൊണ്ട് നിർവ്വഹിക്കും. ദില്ലി ഇൻഡസ്ക്രോൾ ആണ് പ്രസാധകർ.
സ്വാതന്ത്ര്യ സമര ചരിത്രമെഴുതിയ ചരിത്രകാരൻമാർ കാണാതെ പോയതോ ബോധപൂർവ്വം മാറ്റി നിർത്തിയതോ ആയ ബലിദാനികളുടെ ചരിത്രം രാജ്യമൊട്ടാകെ സഞ്ചരിച്ച് ഗവേഷണ ബുദ്ധിയോടെ എഴുത്തുകാരൻ കണ്ടെത്തിയ, യഥാർത്ഥ സ്വത്വത്തിനു വേണ്ടിയുള്ള പോരാട്ടത്തിന് നേതൃത്വം നൽകിയ അമരരായ സേനാനികളുടെ ചരിത്രമാണ് പുസ്തകത്തിൽ നിറയുന്നത്.
ഈശ്വര പ്രാർത്ഥനയോടെ ആരംഭിക്കുന്ന ചടങ്ങിൽ ജി കെ സുരേഷ് ബാബു പുസ്തകപരിചയം നടത്തും. ഗോപി നാഥ് ഐപിഎസ് അദ്ധ്യക്ഷ പ്രസംഗം നടത്തും. ഉദ്‌ഘാടന കർമ്മം കാലിക്കറ്റ് യുണിവേഴ്‌സിറ്റി മുൻ വൈസ്‌ചാൻസലർ ഡോ. എം അബ്ദുൾ സലാം നിർവഹിക്കും. ഉദ്‌ഘാടന ചടങ്ങിന് ശേഷം ജെ നന്ദകുമാർ സംസാരിക്കും.
പുസ്തക പ്രകാശനത്തിന്റെ ആദ്യാവസാന നിമിഷങ്ങൾ തത്വമയി നെറ്റ്‌വർക്കിലൂടെ പ്രേക്ഷകർക്ക് തത്സമയം വീക്ഷിക്കാനാകുന്നതാണ്. ഇതിനായി http://bit.ly/3ZsU9qm ലിങ്കിൽ പ്രവേശിക്കുക.
മൈമൻസിങ് : ബംഗ്ലാദേശിലെ മൈമൻസിങ് നഗരത്തിൽ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്ന് തീകൊളുത്തി. പയനിയർ നിറ്റ് കോമ്പോസിറ്റ്…
ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ കർശന നടപടി. ടെർമിനൽ…
വാഴ്സ : പോളണ്ടിൽ ക്രിസ്മസ് വിപണികളെ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥിയെ ആഭ്യന്തര സുരക്ഷാ ഏജൻസി (ABW) പിടികൂടി.…
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസ് ധരിച്ചെത്തിയ ആൾ കസ്റ്റഡിയിൽ. ശ്രീലങ്കൻ പൗരനാണ് പോലീസിന്റെ പിടിയിലായത്. ഇയാളെ ഫോർട്ട്…
ഗോഹട്ടിയിലെ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. അസമിന്റെ…
തോഷഖാന അഴിമതിക്കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും 17 വർഷം വീതം തടവുശിക്ഷ…