Saturday, April 27, 2024
spot_img

ചരിത്രത്താളുകളിൽ അവഗണിക്കപ്പെട്ട ധീര ദേശാഭിമാനികളെ തിരയുന്ന പുസ്തകം; പ്രജ്ഞാ പ്രവാഹ്‌ ദേശീയ സംയോജകും മുതിർന്ന സംഘപ്രചാരകനുമായ ജെ നന്ദകുമാർ രചിച്ച ‘ദേശീയ സ്വത്വത്തിനായുള്ള പോരാട്ടം’ ഇന്ന് പ്രകാശനം ചെയ്യുന്നു! ചടങ്ങിന്റെ തത്സമയ സംപ്രേക്ഷണം തത്വമയി നെറ്റ്‌വർക്കിൽ

തിരുവനന്തപുരം: പ്രമുഖ ചിന്തകനും എഴുത്തുകാരനും പ്രഭാഷകനും, സംഘ പ്രചാരകനുമായ ജെ നന്ദകുമാർ എഴുതിയ ‘ദേശീയ സ്വത്വത്തിനായുള്ള പോരാട്ടം’ എന്ന പുസ്തകത്തിന്റെ പ്രകാശന കർമ്മം ഇന്ന് വൈകുന്നേരം 5 മണിക്ക് മന്നം മെമ്മോറിയൽ നാഷണൽ ക്ലബിൽ വച്ച് നടക്കും. പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജക് കൂടിയായ ജെ നന്ദകുമാർ അനാവരണം ചെയ്യുന്ന പുസ്‌തകത്തിൻ്റെ പ്രകാശനകർമ്മം കാലിക്കറ്റ് യുണിവേഴ്‌സിറ്റി മുൻ വൈസ്‌ചാൻസലർ ഡോ. എം അബ്ദുൾ സലാം, ശ്രീ ഗോപിനാഥ് IPSന് നൽകിക്കൊണ്ട് നിർവ്വഹിക്കും. ദില്ലി ഇൻഡസ്ക്രോൾ ആണ് പ്രസാധകർ.

സ്വാതന്ത്ര്യ സമര ചരിത്രമെഴുതിയ ചരിത്രകാരൻമാർ കാണാതെ പോയതോ ബോധപൂർവ്വം മാറ്റി നിർത്തിയതോ ആയ ബലിദാനികളുടെ ചരിത്രം രാജ്യമൊട്ടാകെ സഞ്ചരിച്ച് ഗവേഷണ ബുദ്ധിയോടെ എഴുത്തുകാരൻ കണ്ടെത്തിയ, യഥാർത്ഥ സ്വത്വത്തിനു വേണ്ടിയുള്ള പോരാട്ടത്തിന് നേതൃത്വം നൽകിയ അമരരായ സേനാനികളുടെ ചരിത്രമാണ് പുസ്തകത്തിൽ നിറയുന്നത്.

ഈശ്വര പ്രാർത്ഥനയോടെ ആരംഭിക്കുന്ന ചടങ്ങിൽ ജി കെ സുരേഷ് ബാബു പുസ്തകപരിചയം നടത്തും. ഗോപി നാഥ് ഐപിഎസ് അദ്ധ്യക്ഷ പ്രസംഗം നടത്തും. ഉദ്‌ഘാടന കർമ്മം കാലിക്കറ്റ് യുണിവേഴ്‌സിറ്റി മുൻ വൈസ്‌ചാൻസലർ ഡോ. എം അബ്ദുൾ സലാം നിർവഹിക്കും. ഉദ്‌ഘാടന ചടങ്ങിന് ശേഷം ജെ നന്ദകുമാർ സംസാരിക്കും.

പുസ്തക പ്രകാശനത്തിന്റെ ആദ്യാവസാന നിമിഷങ്ങൾ തത്വമയി നെറ്റ്‌വർക്കിലൂടെ പ്രേക്ഷകർക്ക് തത്സമയം വീക്ഷിക്കാനാകുന്നതാണ്. ഇതിനായി http://bit.ly/3ZsU9qm ലിങ്കിൽ പ്രവേശിക്കുക.

Related Articles

Latest Articles