തിരുവനന്തപുരം: കാട്ടാക്കടയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് വിദ്യാർത്ഥിനി മരിച്ചു. കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ ഒന്നാം വർഷ ബികോം വിദ്യാർത്ഥിനിയായ അഭന്യ(18) ആണ് മരിച്ചത്. ഇന്ന് വൈകിട്ടോടെ കെഎഎസ്ആർടിസി ബസ് സ്റ്റാന്റിൽ വച്ചായിരുന്നു അപകടം നടന്നത്.
കോളേജ് കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി കെഎസ്ആർടിസി ബസ് സ്റ്റാന്റിൽ എത്തിയതായിരുന്നു വിദ്യാർത്ഥിനി. ഇതിനിടയിൽ ഫോൺ വിളിക്കാനായി ഒരു ഭാഗത്തേക്ക് മാറി നിന്ന വിദ്യാർത്ഥിനിയെ വിഴിഞ്ഞം ഭാഗത്ത് നിന്നും വന്ന കെഎസ്ആർടിസി ബസ് ഇടിക്കുകയായിരുന്നു. അതേസമയം, അപ്രതീക്ഷിതമായി ബസ് മുന്നോട്ട് എടുത്തപ്പോൾ പെൺകുട്ടി ടയറിനടിയിൽ അകപ്പെടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ബസ് ഡ്രൈവർ മദ്യപിച്ചിട്ടുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം. തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിനിയെ ഉടൻതന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതേസമയം, ഓഫീസിലേക്ക് ഓടി കയറിയ ഡ്രൈവറെ ഇതുവരെയും പിടികൂടാനായിട്ടില്ലെന്നും നാട്ടുകാർ പറയുന്നു.
ഓപ്പറേഷൻ സിന്ദൂറിനിടെ ഭാരതത്തിന്റെ ആക്രമണത്തിൽ നിന്നും തങ്ങളെ രക്ഷിക്കുവാൻ പാകിസ്താൻ അമേരിക്കയോട് യാചനകൾ നടത്തുവാൻ ലോബിയിങ്ങ് നടത്തിയതിന്റെ രേഖകൾ പുറത്ത്…
ഇന്ത്യൻ പ്രതിരോധ മേഖലയിൽ വലിയ മാറ്റങ്ങൾക്കും മുന്നേറ്റങ്ങൾക്കും സാക്ഷ്യം വഹിക്കുന്ന കാലഘട്ടമാണിത്. ശത്രുരാജ്യങ്ങളുടെ പ്രതിരോധ നിരകളെ തകർക്കാൻ ശേഷിയുള്ള അത്യാധുനിക…
ബഹിരാകാശ ശാസ്ത്രത്തിലെ ഓരോ മുന്നേറ്റവും എപ്പോഴും വലിയ ശബ്ദകോലാഹലങ്ങളോടെയാകില്ല സംഭവിക്കുന്നത്. പലപ്പോഴും ക്ഷമയോടെയുള്ള നിരീക്ഷണങ്ങളും സൂക്ഷ്മമായ വിശകലനങ്ങളും പ്രപഞ്ചത്തെക്കുറിച്ചുള്ള നമ്മുടെ…
നിങ്ങൾക്ക് എന്ത് കൊണ്ട് വിജയിക്കാൻ കഴിയുന്നില്ല? നിങ്ങൾ തേടുന്ന ആ ചോദ്യത്തിനുള്ള ഉത്തരം അഥർവ്വവേദത്തിലെ മന്ത്രത്തിൽ പറയുന്നുണ്ട്. വേദാചാര്യൻ ആചാര്യശ്രീ…
കിഴക്കൻ ഏഷ്യൻ മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ അതീവ സങ്കീർണ്ണമായി തുടരുന്നതിനിടെ, തായ്‌വാൻ വ്യോമസേനയുടെ കരുത്തായ എഫ്-16വി (F-16V) യുദ്ധവിമാനം പരിശീലന…
വാഷിംഗ്ടൺ : രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ നീക്കത്തിനൊടുവിൽ റഷ്യൻ എണ്ണക്കപ്പലായ 'മരിനേര' പിടിച്ചെടുത്ത് അമേരിക്കൻ സേന . ഉപരോധങ്ങൾ ലംഘിച്ച്…