കൊച്ചി: സ്ത്രീത്വത്തെ അപമാനിചെന്ന പരാതിയിൽ നടിമാരായ ബീന ആന്റണി ,സ്വാസിക, നടൻ മനോജ് എന്നിവർക്കെതിരെ കേസ്.യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചു എന്നാണ് പരാതി നല്‍കിയിരിക്കുന്നത്.ആലുവ സ്വദേശിയായ നടിയാണ് പോലീസിൽ പരാതി നൽകിയത് .ബീന ആന്റണിയാണ് ഒന്നാം പ്രതി. ഭര്‍ത്താവ് മനോജ് രണ്ടാം പ്രതിയും സ്വാസിക മൂന്നാം പ്രതിയുമാണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ മലയാള സിനിമയിലെ നിരവധി താരങ്ങള്‍ക്കെതിരെ നടി ലൈംഗിക പീഡന ആരോപണം ഉന്നയിച്ചിരുന്നു. ഇതിന്റെ വൈരാഗ്യത്തില്‍ തന്നെ മോശക്കാരിയാക്കി ചിത്രീകരിക്കാന്‍ ശ്രമിച്ചു എന്നാണ് നടി പരാതിയില്‍ പറഞ്ഞിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിക്കുന്നതാണ് മൂന്ന് പേരുടേയും പരാമര്‍ശം എന്നും നടി പറയുന്നു.
അതേയസമയം നേരത്തെ നടിക്കെതിരെ മനോജ് തന്റെ യൂട്യൂബ് ചാനലിലൂടെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇവർ മനോജിനും ബീന ആന്റണിക്കും നേരെ ആരോപണവുമായി എത്തിയത് ‘ഭാര്യ എന്ത് ചെയ്താലും കുഴപ്പമില്ല, മറ്റുള്ള സ്ത്രീകളെ പറയാന്‍ നടക്കുകയാണ് ഇയാള്‍’ എന്നായിരുന്നു നടി മനോജിനെതിരെ പറഞ്ഞത്. മനോജിന്റെ ഭാര്യ ബീന ആന്റണി നേരായ രീതിയിൽ അല്ല നടക്കുന്നതെന്ന ആരോപണവും ഇവർ ഉന്നയിച്ചു ഇതിന് പിന്നാലെ തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച നടിക്കെതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്നും ബീന ആന്റണി പ്രതികരിച്ചു . എന്നാൽ ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ ഉയര്‍ന്ന ചില ആരോപണങ്ങളില്‍ വിശ്വാസ്യതയില്ല എന്നായിരുന്നു സ്വാസിക ഒരു അഭിമുഖത്തിനിടെ പറഞ്ഞത്. ചാനലുകളില്‍ വന്നിരുന്ന് കുറേ പേര്‍ പറയുന്നത് സത്യമാണെന്ന് താന്‍ ഇപ്പോഴും വിശ്വസിക്കുന്നില്ല എന്നും കുറ്റം തെളിഞ്ഞ ശേഷം ഒരാളെ കുറ്റപ്പെടുത്തുന്നതായിരിക്കാം നല്ലത് എന്നുമായിരുന്നു സ്വാസിക പറഞ്ഞത്.

