Monday, December 15, 2025

ദുരിതാശ്വാസ പ്രവർത്തകന്റെ ഫോട്ടോ ഉപയോഗിച്ച് ദുരിതബാധിതരായ സ്ത്രീകൾക്ക് അശ്ലീല സന്ദേശം !എറണാകുളം സ്വദേശിയുടെ പരാതിയിൽ പോലീസ് കേസെടുത്തു

വയനാട് : കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ വളണ്ടിയറായി പ്രവര്‍ത്തിക്കുന്ന യുവാവിന്റെ ഫോട്ടോ ഉപയോഗിച്ച് ദുരിതബാധിതരായ സ്ത്രീകൾക്ക് അശ്ലീല മെസേജ് അയച്ച കേസിൽ പൊലീസ് അന്വേഷണം തുടങ്ങി. കല്‍പ്പറ്റയില്‍ ബിസിനസ് സ്ഥാപനം നടത്തുന്ന എറണാകുളം സ്വദേശിയായ റിജോ പോളിന്റെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇദ്ദേഹത്തിന്റെ ഫോട്ടോ ഉപയോഗിച്ച് വ്യാജ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഉണ്ടാക്കിയു മാണ് മെസ്സേജുകള്‍ അയച്ചു കൊണ്ടിരിക്കുന്നത്.

ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം എന്നിവയിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയിട്ടുണ്ട്. ദുരന്തബാധിതരായ സ്ത്രീകളെ സംബന്ധിച്ച് അശ്ലീല മെസ്സേജുകള്‍ അയക്കുകയും കമൻ്റുകൾ പങ്കുവെക്കുകയുമായിരുന്നു. വ്യാജ അക്കൗണ്ടിന് പിന്നിൽ ആരാണെന്ന് വ്യക്തമായിട്ടില്ല. ഈ സംഭവം ഗൗരവത്തോടെയാണ് കാണുന്നതെന്നും അജ്ഞാതനെ കണ്ടുപിടിക്കുന്നതിനായി ഊര്‍ജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും സൈബര്‍ പൊലീസ് അറിയിച്ചു.

Related Articles

Latest Articles