Kerala

തലശ്ശേരിയിൽ കാറിൽ ചാരി നിന്നതിന് കുട്ടിയെ ചവിട്ടി തെറിപ്പിച്ച കേസ്;പ്രതി മുഹമ്മദ് ഷിഹാദിന് ജാമ്യം

കണ്ണൂര്‍: കാറിൽ ചാരി നിന്നതിന് ആറ് വയസുകാരനെ ചവിട്ടി തെറിപ്പിച്ച കേസിൽ പ്രതി മുഹമ്മദ് ഷിഹാദിന് തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു.ഈ മാസം മൂന്നിന് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കേസില്‍ കഴിഞ്ഞ ദിവസം അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചിരുന്നു.

കുട്ടിയാണെന്ന പരിഗണന പോലും നൽകാതെ പ്രതിയായ പൊന്യം പാലം സ്വദേശി മുഹമ്മദ് ഷിഹാദ് നടത്തിയത് നരഹത്യാശ്രമം ആണെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ആദ്യഘട്ടത്തിൽ പോലീസിന് വലിയ വീഴ്ച സംഭവിച്ച കേസിൽ റെക്കോഡ് വേഗത്തിലാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്. നവംബർ മൂന്നിന് വൈകിട്ടാണ് തലശ്ശേരി മണവാട്ടി ജംഗ്ഷനിൽ കാറിൽ ചാരി നിന്ന് എന്ന കുറ്റത്തിന് രാജസ്ഥാൻ സ്വദേശിയായ ആറ് വയസുകാരൻ ക്രൂരമായി മർദ്ദിക്കപ്പെട്ടത്. കേരള മനഃസാക്ഷിയെ നടുക്കിയ സംഭവത്തിൽ ലോക്കൽ പോലീസിന് വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയിട്ടും കുറ്റക്കാരായ പോലീസുദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തിട്ടില്ല.

സംഭവത്തിൽ പോലീസിന് വലിയ വീഴ്ച പറ്റിയെന്നാണ് അന്വേഷണ റിപ്പോര്‍ട്ട്. തലശ്ശേരി എസ് എച്ച് ഒ ഉൾപ്പെടെയുളളവർക്ക് വീഴ്ച പറ്റിയെന്ന് കാണിച്ചുള്ള അന്വേഷണ റിപ്പോർട്ട് കണ്ണൂർ റൂറൽ എസ്പി പി ബി രാജീവ് എഡിജിപിക്ക് നൽകി. പ്രതിയെ സ്റ്റേഷനിൽ എത്തിച്ചിട്ടും സ്റ്റേഷനിലുണ്ടായിരുന്ന എസ് എച്ച് ഒ നടപടിയൊന്നും എടുക്കാതെ വിട്ടയച്ചു എന്നതാണ് പ്രധാന വീഴ്ചയായി റിപ്പോർട്ടിലുള്ളത്. മർദ്ദനമേറ്റ സ്ഥലത്ത് പോലീസുദ്യോഗസ്ഥർ പോയെങ്കിലും സംഭവത്തിൻ്റെ ഗൗരവം മനസിലാക്കി ഇടപെടുകയോ മേലുദ്യോഗസ്ഥരെ അറിയിക്കുകയോ ചെയ്യാതിരുന്നതും വീഴ്ചയാണ്. എസ് എച്ച് ഒ അടക്കം സ്റ്റേഷനിലെ നാല് പോലീസുദ്യോഗസ്ഥരുടെ പേരെടുത്ത് പറഞ്ഞാണ് വീഴ്ച പറ്റിയെന്ന റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.

anaswara baburaj

Recent Posts

അരളിപ്പൂവിന് തത്കാലം വിലക്കില്ല! ശാസ്ത്രീയ പരിശോധനാ ഫലം വന്ന ശേഷം തീരുമാനമെന്ന് ദേവസ്വം ബോര്‍ഡ്

തിരുവനന്തപുരം: ക്ഷേത്രങ്ങളില്‍ പൂജ, നിവേദ്യം എന്നിവയ്ക്ക് അരളിപ്പൂവിന് തത്ക്കാലം വിലക്ക് ഏര്‍പ്പെടുത്താന്‍ ഇപ്പോള്‍ തീരുമാനമില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. അരളിയിലെ…

49 mins ago

ഹിന്ദു വിശ്വാസികളെ അപമാനിച്ച് കോൺഗ്രസ് MLA !

ജനങ്ങളെ പരസ്യമായി ഭീഷണിപ്പെടുത്തി കോൺഗ്രസ് MLA ; വീഡിയോ കാണാം..

50 mins ago

ക്രൗഡ് ഫണ്ടിംഗ് പരാജയം; പ്രചാരണത്തിന് AICCയും പണം നല്‍കുന്നില്ല; മത്സരിക്കാനില്ലെന്ന് പുരിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സുചാരിത മൊഹന്തി

ഭുവനേശ്വർ: തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ എഐസിസി പണം നൽകുന്നില്ലെന്ന് തുറന്നടിച്ച് പൂരി മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി പിൻമാറി. സുചാരിത മൊഹന്തിയെന്ന വനിതാ…

53 mins ago

റായ്ബറേലിയിലും രാഹുലിന് പരാജയം നേരിടേണ്ടി വരും; ജനങ്ങൾ കോൺഗ്രസിനെ മടുത്തിരിക്കുന്നു;തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ പോലും നേതാക്കൾക്ക് ഭയമാണെന്ന് അനുരാഗ് താക്കൂർ

ഹമീർപൂർ: വയനാടിന് പുറമെ അമേഠി വിട്ട് റായ്ബറേലിയിലും മത്സരിക്കാനുള്ള രാഹുലിന്റെ തീരുമാനത്തെ പരിഹസിച്ച് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ. രണ്ടിടത്തും രാഹുലിന്…

1 hour ago

രാഹുലിന് റായ്ബറേലിയിൽ കിട്ടിയ സ്വീകരണം കണ്ടോ ?

രാഹുലിനെ റായ്ബറേലിക്കും വേണ്ടേ ? വീഡിയോ കാണാം...

2 hours ago

താനൂര്‍ താമിര്‍ ജിഫ്രിയുടെ കസ്റ്റഡി മരണം; പ്രതികളായ നാലു പോലീസുകാരെ അറസ്റ്റ് ചെയ്ത് സിബിഐ

മലപ്പുറം: താനൂര്‍ താമിര്‍ ജിഫ്രിയുടെ കസ്റ്റഡി മരണത്തില്‍ പ്രതികളായ നാല് പോലീസുകാരെ അറസ്റ്റ് ചെയ്ത് സിബിഐ. ശനിയാഴ്ച പുലര്‍ച്ചെയാണ് പ്രതികളെ…

2 hours ago