Wednesday, December 17, 2025

പൂവച്ചലിൽ വിദ്യാർത്ഥിയെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ; പതിനഞ്ച് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ റൂറൽ പോലീസ് മേധാവിക്ക് നിർദ്ദേശം

തിരുവനന്തപുരം: കാട്ടാക്കട പൂവച്ചലിൽ കാറിടിപ്പിച്ച് വിദ്യാർത്ഥിയെ കൊലപ്പെടുത്തിയ സംഭവത്തിൽ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. കേസിൽ പതിനഞ്ച് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് തിരുവനന്തപുരം റൂറൽ പോലീസ് മേധാവിക്ക് കമ്മീഷൻ നിർദ്ദേശം നൽകി.
മനുഷ്യാവകാശ കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്‌സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥാണ് പോലീസ് മേധാവിക്ക് നിർദ്ദേശം നൽകിയത്. ഒക്ടോബർ നാലിന് കമ്മീഷൻ ആസ്ഥാനത്ത് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. മാദ്ധ്യമങ്ങളിൽ വന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

അതേസമയം, കേസിൽ പോലീസിനെതിരെ അന്വേഷണമുണ്ടാകും. കാട്ടാക്കട പോലീസിന് വീഴ്ച സംഭവിച്ചോ എന്നാണ് അന്വേഷിക്കുക. സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടും നടപടി എടുക്കാൻ വൈകിയെന്നാണ് കാട്ടാക്കട പോലീസിനെതിരെ ഉയരുന്ന ആരോപണം. ഇക്കഴിഞ്ഞ ഓഗസ്റ്റ് 30-നായിരുന്നു പത്താം ക്ലാസ് വിദ്യാർത്ഥിയായ ആദിശങ്കർ വാഹനം ഇടിച്ച് മരിച്ചത്.

Related Articles

Latest Articles